സംസ്ഥാന സ്കൂൾ കായികമേളയെക്കുറിച്ച് കൊട്ടിഘോഷിക്കുന്നവ൪ ഇവിടെയത്തെിയിരിക്കുന്ന കുട്ടികളെ നോക്കണം. ഒരു കായികതാരമെന്ന പേരിനോട് നീതിപുല൪ത്തുന്ന ശരീരഘടന എത്രപേ൪ക്കുണ്ട്. സബ് ജൂനിയ൪, ജൂനിയ൪ വിഭാഗങ്ങളിലെ കുട്ടികളെ കണ്ടാൽ സങ്കടം തോന്നും. ഭാവിയുണ്ട് എന്ന് തോന്നിപ്പിക്കുന്നവ൪ പോലും വിരലിലെണ്ണാവുന്നവരെയുള്ളൂ. നാലോ അഞ്ചോ വ൪ഷം കഴിഞ്ഞാൽ കേരളത്തിൽ അത്ലറ്റുകൾ ഇല്ലാത്ത സ്ഥിതി പോലുമുണ്ടായേക്കാം.
സ്കൂളുകൾ തോറും സെലക്ഷൻ ക്യാമ്പുകൾ നടത്തി സൂക്ഷ്മമായ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് അത്യാവശ്യമാണ്. അവ൪ക്ക് ശാസ്ത്രീയ പരിശീലനം നൽകുകയും വേണം. മികച്ച ശാരീരിക നിലവാരമുള്ള കുട്ടികൾ ഇപ്പോൾ അൺഎയ്ഡഡ് ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലാണ് ഉള്ളത്. എല്ലാ ഇനങ്ങൾക്കും അനുയോജ്യരായവരെ മറ്റ് സ്കൂളുകളിൽനിന്ന് മാത്രം കണ്ടത്തെുക പ്രയാസമാണ്.
ഉത്തേജക ഒൗഷധത്തിൻെറ ഉപയോഗം തടയാൻ കാര്യക്ഷമമായ നടപടികൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇപ്പോൾ നടക്കുന്നത് പ്രഹസനമാണ്. മത്സരം കഴിഞ്ഞ് സ്വാഭാവികമായ തള൪ച്ച ബാധിക്കാതെ നിൽക്കുന്നവരെ തെരഞ്ഞുപിടിച്ച് പരിശോധിക്കണം. ഇവ൪ ചിലപ്പോൾ സമ്മാനം നേടിയവ൪ ആയിരിക്കണമെന്നില്ല. അല്ലാതെ മൈതാനത്തിറങ്ങി ഒന്നോ രണ്ടോ പേരെ പരിശോധിച്ച് വിട്ടിട്ട് കാര്യമില്ല.
മേളയുടെ മൂന്നാം ദിനം കഴിഞ്ഞപ്പോൾ മൂന്ന് പേ൪ മാത്രമാണ് മനസ്സിൽ തങ്ങി നിൽക്കുന്നത്. ഡൈബി സെബാസ്റ്റ്യനും കെ.ആ൪. ആതിരയും മുഹമ്മദ് അഫ്സലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.