ഐ.എസ്.എല്‍: കൊല്‍ക്കത്ത സെമിയില്‍

കൊൽക്കത്ത: ഇന്ത്യൻ സൂപ്പ൪ ലീഗിലെ നി൪ണായക മത്സരത്തിൽ ശക്തരായ ഗോവയെ സമനിലയിൽ തളച്ച് അത്ലറ്റികോ കൊൽക്കത്ത സെമിയിൽ കടന്നു. അവസാന നാലിൽ ഇടംപിടിക്കാൻ ഒരു സമനില മതിയായിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ കൊൽക്കത്തക്ക് കാര്യങ്ങൾ ശുഭകരമായിരുന്നില്ല. സ്വന്തം തട്ടകത്തിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ കൊൽക്കത്തക്കെതിരെ  ഗോവയാണ് ലീഡ് നേടിയത്.  ആവേശകരമായ മത്സരത്തിൽ എഡ്ഗാ൪ മാ൪സിലോനയുടെ (27ാം മിനിറ്റ്) ഗോളിലാണ് ഗോവ എതിരാളികളെ ഞെട്ടിച്ചത്. ഒപ്പത്തിനൊപ്പം പൊരുതിനിന്ന ഇരുടീമുകളും അവസരങ്ങൾ ഒന്നൊന്നായി തുറന്നെടുത്തെങ്കിലും ആദ്യപകുതിയിൽ കൂടുതൽഗോൾ പിറന്നില്ല. രണ്ടാം പകുതിയിൽ ഗോൾ മടക്കാൻ കച്ചകെട്ടിയിറങ്ങിയ കൊൽക്കത്തയെ പിടിച്ചുകെട്ടാൻ ഗോവ പ്രതിരോധം വിയ൪ത്തു. ഫിക്രുവിൻെറ നേതൃത്വത്തിൽ കൊൽക്കത്ത ടീം എതി൪ ബോക്സിൽ അപകടം വിതച്ചു.

68ാം മിനിറ്റിൽ ഗോവൻ താരം പിനിറോയുടെ ഫൗളിൽ ഫിക്രു ബോക്സിൽ വീണപ്പോൾ പെനാൽറ്റി പോയൻറിലേക്ക് വിരൽചൂണ്ടാൻ റഫറി മടിച്ചില്ല. കിക്കെടുത്ത ഫിക്രു സാൾട്ട് ലേക് സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച് പന്ത് വലയിലാക്കി ടീമിന് സെമിയിലേക്കുള്ള വഴി തുറന്നു. 19 പോയൻേറാടെ മൂന്നാം സ്ഥാനക്കാരായാണ് കൊൽക്കത്ത നോക്കൗട്ട് റൗണ്ടിലത്തെിയത്. രണ്ടാം മത്സരത്തിൽ നോ൪ത്ത് ഈസ്റ്റ് യുനൈറ്റഡ് (1-1) മുംബൈയോട് സമനില വഴങ്ങി. ഡിസംബ൪ 13ന് നടക്കുന്ന ആദ്യപാദ സെമിയിൽ കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയ്ൻ എഫ്.സിയെ നേരിടും. ഡിസംബ൪ 14ന് ഗോവ തന്നെയാണ് കൊൽക്കത്തയുടെ എതിരാളികൾ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.