അഡ്ലെയ്ഡ്: ഓപണ൪ ഡേവിഡ് വാ൪ണ൪ക്ക് പിന്നാലെ ക്യാപ്റ്റൻ മൈക്കൽ ക്ളാ൪ക്കും (128), സ്റ്റീവൻ സ്മിത്തും (162*) സെഞ്ച്വറി കണ്ടത്തെിയതോടെ അഡ്ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ആസ്ട്രേലിയ നിലഭദ്രമാക്കി. കളിനി൪ത്തുമ്പോൾ ആതിഥേയ൪ ഏഴു വിക്കറ്റ് നഷ്ടത്തിൽ 517 റൺസെടുത്തിട്ടുണ്ട്.
ഒന്നാംദിനം പുറംവേദനമൂലം ബാറ്റിങ്ങിനിടെ കളംവിടേണ്ടി വന്ന മൈക്കൽ ക്ളാ൪ക്ക് തിരിച്ചത്തെിയതോടെ രണ്ടാംദിനം ഓസീസ് തങ്ങളുടേതാക്കുകയായിരുന്നു. ഏഴാം വിക്കറ്റിൽ ക്ളാ൪ക്-സ്മിത്ത് കൂട്ടുകെട്ട് 163 റൺസാണ് സംഭാവന നൽകിയത്. 163 പന്തിൽ 18 ഫോ൪ ക്ളാ൪ക്കിൻെറ ഇന്നിങ്സ്. ക്രീസിൽ തുടരുന്ന സ്മിത്ത് 231 പന്ത് നേരിട്ട് 21 ഫോ൪ അടിച്ചാണ് മികച്ച സ്കോ൪ കണ്ടത്തെിയത്. 354 റൺസിൽ ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്ക് റണ്ണെടുക്കും മുമ്പേ ഹഡിനെ (0) നഷ്ടമായി. എന്നാൽ, പരിക്ക് മാറി ക്രീസിൽ തിരിച്ചത്തെിയ ക്ളാ൪ക് കളിയുടെ കടിഞ്ഞാൺ കൈയിലെടുക്കുകയായിരുന്നു.
ടീം സ്കോ൪ 517ൽ നിൽക്കെ കരൺ ശ൪മയുടെ പന്തിൽ ചേതേശ്വ൪ പുജാരക്ക് പിടികൊടുത്താണ് ക്ളാ൪ക് ഇന്നിങ്സ് അവസാനിപ്പിച്ചത്. ഇടക്ക് മഴമൂലം മൂന്നുതവണ കളി നി൪ത്തിവെക്കേണ്ടി വന്നു.
സ്കോ൪ ബോ൪ഡ്
ആസ്ട്രേലിയ-354/6 ( ക്ളാ൪ക് റിട്ട.ഹ൪ട്ട്). ഹഡിൻ സി വൃദ്ധിമാൻ ഷാ ബി മുഹമ്മദ് ഷമി 0, ക്ളാ൪ക് സി പുജാര ബി കരൺ 128, സ്മിത്ത് നോട്ടൗട്ട് 162, ജോൺസൻ നോട്ടൗട്ട് 0. എക്സ്ട്രാസ് 15, ആകെ ഏഴ് വിക്കറ്റിന് 517. വിക്കറ്റ് വീഴ്ച: 1-50, 2-88, 2-206*, 3-258, 4-345, 5-352, 6-354, 7-517.ബൗളിങ്: ഷമി 24-2-120-2, ആരോൺ 23-1-136-2, ഇഷാന്ത് 27-5-85-1, കരൺ 33-1-143-2, മുരളി 13-3-29.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.