ഐ.പി.എല്‍ ഭരണസമിതിയില്‍നിന്ന് മാറിനില്‍ക്കാമെന്ന് ശ്രീനിവാസന്‍

ന്യൂഡൽഹി: ബി.സി.സി.ഐ പ്രസിഡൻറായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, വഹിക്കുന്ന സ്ഥാനങ്ങളിലെ ഭിന്ന താൽപര്യങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചുള്ള  ഉന്നതാധികാര സമിതിയുടെ അന്വേഷണം പൂ൪ത്തിയാകുന്നതുവരെ ഐ.പി.എൽ ഭരണസമിതിയിൽനിന്ന് മാറിനിൽക്കാൻ തയാറാണെന്ന് എൻ. ശ്രീനിവാസൻ സുപ്രീംകോടതിയിൽ. ഒരേസമയം ബി.സി.സി.ഐയുടെയും  ഐ.പി.എൽ ടീമായ ചെന്നൈ സൂപ്പ൪ കിങ്സിൻെറയും  ഭാരവാഹിത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളിൽ ശ്രീനിവാസനെതിരെ രണ്ടംഗ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന നി൪ദേശം ഐ.പി.എൽ കേസ് പരിഗണിക്കവെ   സുപ്രീംകോടതി മുന്നോട്ടുവെച്ചിരുന്നു. ഇന്നലെ വീണ്ടും കേസ് പരിഗണിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട കോടതിയുടെ ചോദ്യത്തിന് ശ്രീനിവാസൻെറ അഭിഭാഷകനായ കപിൽ സിബലാണ് ജസ്റ്റിസുമാരായ ടി.എസ്. താക്കൂ൪,  എഫ്.എം.ഐ ഖലീഫുല്ല എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന് മുമ്പാകെ മറുപടി നൽകിയത്.

ബി.സി.സി.ഐയുടെ അടുത്ത പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രീനിവാസനെ അനുവദിക്കുകയാണെങ്കിൽ അദ്ദേഹം ഐ.പി.എൽ ഭരണസമിതിയിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു സിബൽ  പറഞ്ഞത്.

ജനങ്ങളുടെ വിശ്വാസം വീണ്ടെടുത്തില്ളെങ്കിൽ ക്രിക്കറ്റ് എന്ന കായിക ഇനംതന്നെ ഇല്ലാതാകുമെന്ന്, പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്രീനിവാസനെതിരെ ബിഹാ൪ ക്രിക്കറ്റ് അസോസിയേഷൻ സമ൪പ്പിച്ച ഹരജി പരിഗണിക്കവെ സുപ്രീംകോടതി പറഞ്ഞു.
അതേസമയം, കോടതി നി൪ദേശിച്ച രണ്ടംഗ ഉന്നതാധികാര സമിതിക്കെതിരെ ബി.സി.സി.ഐ രംഗത്തത്തെി.
ചട്ടപ്രകാരമുള്ള ബോ൪ഡിൻെറ സ്വയംഭരണാധികാരത്തെ ഇത് ഹനിക്കുമെന്നാണ് അവ൪ അഭിപ്രായപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.