വേങ്ങരയില്‍ ഉത്സവമായി ദേശവിളക്ക്

വേങ്ങര: വേങ്ങര തളി ശിവക്ഷേത്രത്തില്‍ നാടിന്‍െറ ഉത്സവമായി ദേശവിളക്ക്. ഗുരുതാമസ്വാമി സ്മാരക അഖിലഭാരത അയ്യപ്പസേവാസംഘത്തിന്‍െറ വേങ്ങര തളി ശാഖയാണ് പരിപാടി സംഘടിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ തുടങ്ങിയ പരിപാടിയില്‍ കുടിയിരുത്തല്‍, മേളം, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, കാവടി ചിന്ത്, തായമ്പക, അയ്യപ്പന്‍ പാട്ട്, പാല്‍കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം തുടങ്ങിയവ ഉണ്ടായിരുന്നു. പരിപാടിയുടെ ഭാഗമായി നടന്ന സമൂഹസദ്യ വേങ്ങരയിലെ മതസൗഹാര്‍ദം ഊട്ടി ഉറപ്പിക്കുന്നതായിരുന്നു. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, വേങ്ങര പഞ്ചായത്ത് പ്രസിഡന്‍റ് ഫസീന ഫസല്‍, വൈസ് പ്രസിഡന്‍റ് പി.പി. സഫീര്‍ ബാബു, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.എ. അസീസ് തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു. ഗുരുസ്വാമി ചാത്തന്‍, മണികണ്ഠന്‍, നാരായണന്‍, ദാമോദരന്‍, മനോജ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.