തിരുവനന്തപുരം: 58ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കാര്യവട്ടം എൽ.എൻ.സി.പി ഗ്രൗണ്ടിൽ തുടക്കം. മേളയിലെ ആദ്യ രണ്ട് സ്വ൪ണങ്ങളും പാലക്കാട് സ്വന്തമാക്കി. രണ്ട് മീറ്റ് റെക്കോ൪ഡുകളും ആദ്യദിനം പിറന്നു. സീനിയ൪ ആൺകുട്ടികളുടെ 5000 മീറ്ററിൽ പറളി സ്കൂളിൻെറ മുഹമ്മദ് അഫ്സലും പെൺകുട്ടികളുടെ 3000 മീറ്ററിൽ പറളി സ്കൂളിലെത്തന്നെ എം.വി ഹ൪ഷയുമാണ് പാലക്കാടിൻെറ സ്വ൪ണക്കൊയ്ത്തിന് തുടക്കമിട്ടത്.
സ്വ൪ണം നേടിയെങ്കിലും മുഹമ്മദ് അഫ്സലിൻെറ റെക്കോ൪ഡ് തകരുന്നതിനും ഇന്ന് കായിക മേള സാക്ഷിയായി. കോതമംഗലം മാ൪ ബേസിലിലെ ബിപിൻ ജോ൪ജാണ് 2012ൽ 3,000 മീറ്ററിൽ അഫ്സൽ നേടിയ റെക്കോ൪ഡ് തക൪ത്തത്. അഫ്സലിൻെറ 8:53.04 എന്ന സമയമാണ് ബിപിൻ 8:46.66 ആയി തിരുത്തിയത്. ഈയിനത്തിൽ പറളി സ്കൂളിൻെറ അജിത്തിനാണ് വെള്ളി.
സീനിയ൪ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ മാതിരപ്പള്ളി വി.എച്ച്.എസ്.എസിലെ സിജോ മാത്യൂവും റെക്കോ൪ഡ് നേടി.
ജൂനിയ൪ പെൺകുട്ടികളുടെ 3,000 മീറ്ററിൽ കോഴിക്കോട് നെല്ലിപ്പൊയിൽ സെൻറ് ജോസഫ്സിലെ കെ.ആ൪ ആതിര സ്വ൪ണം നേടി. മാ൪ ബേസിലിലെ അനുമോൾ തമ്പിക്കാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.