ബാഴ്സലോണ: സ്പെയിനിലെ മുൻനിര ക്ളബായ ബാഴ്സലോണയുടെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജഴ്സിക്ക് രൂപമാറ്റം. കുത്തനെയുള്ള ചുവപ്പു വരകളോടുകൂടിയ നീല ജഴ്സിയും അപൂ൪വമായി അണിയുന്ന മഞ്ഞ ജഴ്സിയും ഒരുപോലെ രൂപം മാറും.
നീല ജഴ്സിയിൽ കുത്തനെയിറങ്ങുന്ന വരകൾ ഇനി തിരശ്ചീനമാകും. 115 വ൪ഷത്തിൽ ആദ്യമായാണ് ക്ളബ് കുത്തനെയുള്ള വരകൾ ഉപേക്ഷിക്കുന്നത്.
കിറ്റ് നി൪മാതാക്കളായ നൈക്കിൻെറ നി൪ദേശ പ്രകാരമുള്ള മാറ്റത്തിന് ക്ളബ് പ്രസിഡൻറ് ജോസ് മരിയ ബ൪ട്ടമ്യൂ സമ്മതം മൂളിയതായി റിപ്പോ൪ട്ടുകൾ പറയുന്നു. പുതിയ മാറ്റങ്ങൾ വരാത്തത് വിപണനത്തെ ബാധിക്കുന്നുവെന്ന് കണ്ടാണത്രെ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.