ധിം തരികിട തോം സ്കൂള്‍ ഗിന്നസില്‍

ധിം തരികിട തോം എൽ.പി സ്കൂൾ ആകെ ആഹ്ളാദത്തിലാണ്. രാവിലെതന്നെ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തി. ചില൪ തോരണങ്ങൾ തൂക്കാൻ തുടങ്ങി. സ്കൂൾമുറ്റവും പരിസരവും വൃത്തിയാക്കുകയാണ് മറ്റു ചില൪. പി.ടി.എ പ്രസിഡൻറ് നേരത്തെ ഹാജരായിട്ടുണ്ട്. ബെസ്റ്റ് പി.ടി.എ അവാ൪ഡ് നേടിയതോ, കായികമേളയിൽ ജേതാക്കളായതോ അല്ല ഈ സന്തോഷത്തിന് കാരണം.
 ലോകത്തിലെ ഏറ്റവും ചെറിയ പശുവിനെ കണ്ടത്തൊൻ ഗിന്നസുകാ൪ എത്തിയിരുന്നല്ളോ. അളന്നും കണക്ക് കൂട്ടിയും കുറച്ചും അവ൪ ഏറെ നേരം ചെലവഴിച്ചു. ഒടുവിൽ അവ൪ ചെറിയ പശുവിനെ കണ്ടത്തെി. നാടിൻെറ മാണിക്യം.

 ഗിന്നസുകാ൪ ധിം തരികിട തോം സ്കൂളിലും എത്തുന്നു. വിശിഷ്ടാതിഥികൾക്ക് ചായയും ഉച്ചഭക്ഷണവും വേണം. അതിന് സൗദാമിനി ടീച്ച൪ക്കാണ് ചാ൪ജ്. ടീച്ചറുടെ വീട് അടുത്തായതിനാൽ ഭക്ഷണം മികച്ചതാക്കാൻ പ്രയാസമൊന്നുമില്ല. ട്രാൻസ്പോ൪ട്ട് കണ്ണൻ മാഷ്ടെ തലയിലാണ്. അതിനായി രാവിലെ മുതലേ ഫോണിൽനിന്ന് ചെവിയെടുത്തിട്ടില്ല അദ്ദേഹം. ഗിന്നസുകാ൪ എത്തിയാൽ സംസാരിക്കാൻ ഇംഗ്ളീഷിൽ അൽപസ്വൽപം പിടിപാടുള്ള കോയ മാഷ്ണ്ട്. ഹെഡ്മാസ്റ്റ൪ കം പഞ്ചായത്ത് മെംബ൪ എല്ലാ കാര്യങ്ങളും ഒരു കോലത്തിലാക്കാൻ ഓഫിസ് മുറിയിലിരുന്ന് പെടാപ്പാട് പെടുന്നുണ്ട്.

 പറയുമ്പോഴേക്കും എത്തിയല്ളോ, നമ്മുടെ ഗിന്നസുകാ൪. ശരിക്കും പറയാമല്ളോ, സ്കൂൾ നിശ്ശബ്ദമായി. ചോക്ക് പൊടി വീണാൽ കേൾക്കാവുന്ന നിശബ്ദത. ടീക്ക് ശേഷം ഗിന്നസുകാ൪ ക്ളാസിൽ പോയി കുട്ടികളെ കണ്ടു. സ്കൂളും പരിസരവും വീക്ഷിച്ചു. പിന്നീട് ഓഫിസ് മുറിയിൽ വന്ന് ചോദ്യോത്തരം തുടങ്ങി. കോയ മാഷ് വള്ളി പുള്ളി വിട്ടിട്ടാണെങ്കിലും മറുപടി പറഞ്ഞു തുടങ്ങി.
 എങ്ങനെയാണ് നിങ്ങൾ സ്കൂളിനെ ഇക്കോലത്തിലാക്കിയത്?
 ഞങ്ങൾ അഞ്ച് മാഷന്മാരാണ് ഇവിടെയുള്ളത്. ഹെഡ്മാസ്റ്റ൪ പഞ്ചായത്ത് മെംബ൪ കൂടിയാണ്. പഞ്ചായത്തിലെ കാര്യങ്ങൾ കഴിഞ്ഞേ മൂപ്പ൪ സ്ഥാപനത്തിലത്തെൂ. അത്രക്കും ആത്മാ൪ഥതയുള്ള അധ്യാപകനാണ്.   
 എങ്ങനെയാണ് നിങ്ങൾ സ്കൂളിനെ ഇക്കോലത്തിലാക്കിയത്? അതേ ചോദ്യം വീണ്ടും.

 ക്ളാസിൽ പോകുന്നതിലധികം മാഷ് പഞ്ചായത്ത് മീറ്റിങ്ങിലാണ് പങ്കെടുത്തിട്ടുള്ളത്. പിന്നെ അത്യാവശ്യം ബിസിനസുള്ളോരും ഇവിടെയുണ്ട്. പിന്നെ മൊബൈൽ, വാട്സ് ആപ്, വിളിയോട് വിളി. കളിയോട് കളി. കോയ മാഷ് വെള്ളം കുടിച്ചു. വീണ്ടും മുറി ആംഗലേയത്തിൽ മൊഴി തുട൪ന്നു.

 നൂറുവ൪ഷം പഴക്കമുള്ള സ്കൂളിനെ ഇത്ര ചെറുതാക്കാൻ നിങ്ങൾക്കല്ലാതെ പറ്റില്ല. ആകെ എത്ര കുട്ടികളുണ്ടെന്നാണ് പറഞ്ഞത്? ഗിന്നസുകാരൻ.
 നാലു ക്ളാസിലും കൂടി പന്ത്രണ്ട്.
 പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ... മധു മാഷ് വരാന്തയിൽനിന്ന് പാടി.
 ഒരു ചോദ്യം കൂടി. ഇവിടത്തെ മാഷന്മമാരെല്ലാം കല്യാണം കഴിച്ചതല്ളേ? അവ൪ക്ക് കുട്ടികളില്ളേ? അവ൪ ഇവിടെയാണോ പഠിക്കുന്നത്?

 എല്ലാവ൪ക്കും വേണ്ടതുപോലെ മക്കളുണ്ട്. പക്ഷേ, അവരൊക്കെ പഠിച്ചതും പഠിക്കുന്നതും ടൗണിലെ ഇംഗ്ളീഷ് മീഡിയത്തിലാ...
 ഇനി സംശയിക്കാനൊന്നുമില്ല.  ഏറ്റവും ചെറിയ സ്കൂൾ ഇത് തന്നെ! ഗിന്നസുകാരൻ പ്രഖ്യാപിച്ചു.
 പ്യൂണേ... വേഗം തന്നെ ഫ്ളക്സ് അടിക്കാൻ പറ. ധിം തരികിട തോം എൽ.പി സ്കൂൾ ഗിന്നസിൽ! ഹെഡ്മാസ്റ്റ൪ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.