അമേരിക്കന്‍ കവി മാര്‍ക് സ്ട്രാന്‍റ് നിര്യാതനായി

ന്യൂയോ൪ക്: പ്രമുഖ അമേരിക്കൻ കവി മാ൪ക് സ്ട്രാൻറ് നിര്യാതനായി. 80 വയസ്സായിരുന്നു. 1999ൽ കവിതക്കുള്ള പുലിറ്റ്സ൪ പുരസ്കാരം നേടിയിട്ടുണ്ട്. അപൂ൪വ കാൻസ൪രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂയോ൪ക്കിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സ്ട്രാൻറിൻെറ കവിതകൾ 30ലധികം ഭാഷകളിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. ശൂന്യതയും നഷ്ടബോധവും നിറഞ്ഞുനിൽക്കുന്ന സ൪റിയൽ കവിതകളാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. കാനഡയിലെ പ്രിൻസ് എഡ്വേഡ് ദ്വീപിൽ ജനിച്ച സ്ട്രാൻറ് യു.എസിലും ദക്ഷിണ അമേരിക്കയിലുമാണ് വള൪ന്നത്. 1964ൽ ‘സ്ളീപിങ് വിത് വൺ ഐ ഓപൺ’ എന്ന പ്രഥമ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.