കൊറ്റില്ലത്തിലുള്ളത് നൂറുകണക്കിന് ദേശാടന പക്ഷികള്‍; മെഡിക്കല്‍ സംഘം അവഗണിച്ചു കൊറ്റില്ലത്തില്‍നിന്ന്

പനമരം: അപൂര്‍വയിനം പക്ഷികളുടെ സങ്കേതമായ പനമരത്തെ കൊറ്റില്ലത്തിലുള്ളത് നൂറുകണക്കിന് ദേശാടന പക്ഷികള്‍. ഇതിനിടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷി ചത്തനിലയില്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് സ്ഥലത്തത്തെിയ മെഡിക്കല്‍ സംഘം കൊറ്റില്ലം സന്ദര്‍ശിക്കാന്‍ തയാറായില്ല. കൊറ്റില്ലത്തെ ഒഴിവാക്കിയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പനമരത്ത് ഫലവത്താകില്ളെന്നുറപ്പാണ്. കൊറ്റില്ലത്തില്‍നിന്ന് 300 മീ. അകലെ പാലം നടയിലാണ് പക്ഷികളെ വെള്ളിയാഴ്ച ചത്തനിലയില്‍ കണ്ടത്. കല്‍പറ്റയില്‍നിന്ന് പനമരത്തത്തെിയ മെഡിക്കല്‍ സംഘം പക്ഷിയുടെ ജഡം പെട്ടിയിലാക്കി പോയതല്ലാതെ കൊറ്റില്ലത്തിലും പരിസരത്തും കൂടുതല്‍ പക്ഷികള്‍ ചത്തിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ തയാറായില്ല. സ്ഥലത്തെ കോഴിക്കടകളില്‍ കോഴികള്‍ ഇടക്കിടെ ചാവുന്നതായും പ്രദേശവാസികളില്‍ ചിലര്‍ മെഡിക്കല്‍ സംഘത്തിലെ ഡോ. എസ്. ബാബു, ഡോ. മുഹമ്മദ്, ഡോ. ഷിത എന്നിവരെ ബോധിപ്പിച്ചിരുന്നു. എല്ലായിടത്തും സന്ദര്‍ശനം നടത്തുമെന്നറിയിച്ചെങ്കിലും അതുണ്ടായില്ല. ചത്തത് പാതിരകൊക്ക് എന്നായിരുന്നു മെഡിക്കല്‍ സംഘം അറിയിച്ചത്. എന്നാല്‍, ഇരട്ടകൊക്കന്‍ ബഗം എന്ന അത്യപൂര്‍വയിനത്തില്‍പെട്ട പക്ഷിയാണ് ചത്തതെന്ന് പക്ഷിനിരീക്ഷകനും ഫോട്ടോഗ്രാഫറുമായ നടവയലിലെ ജോസ് മാസ്റ്റര്‍ പറഞ്ഞു. തണുപ്പു കാലത്ത് മാത്രമാണ് ഈ പക്ഷികള്‍ പനമരത്തത്തെുക. പക്ഷിയുടെ വായില്‍നിന്ന് ദ്രാവകം പുറത്തുവന്നത് പക്ഷിപ്പനിയാണോ എന്ന് ആശങ്കപ്പെടേണ്ടതാണെന്നും ജോസഫ് മാസ്റ്റര്‍ പറഞ്ഞു. ഇവിടത്തെ ഭൂരിഭാഗം പക്ഷികളും ദിവസവും കിലോ മീറ്ററുകള്‍ സഞ്ചരിച്ച് തിരിച്ചത്തെുന്നവയാണ്. പാലക്കാട്ടെ ലാബ് ഫലം വരുന്നതുവരെ കാത്തിരിക്കാനാണ് മൃഗസംരക്ഷണ വകുപ്പധികൃതരുടെ തീരുമാനം. കൊറ്റില്ലത്തില്‍ പക്ഷിപ്പനി വൈറസ് എത്തിയാല്‍ നഷ്ടം വിലമതിക്കാനാവില്ല. ശനിയാഴ്ചയും ഏതാനും കാക്കകള്‍ നടുറോഡില്‍ ചത്തുകിടന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.