പഴശ്ശി കനാല്‍ നികത്തുന്നു

ചക്കരക്കല്ല്: വന്‍ തുക ചെലവഴിച്ച് നിര്‍മിച്ച പഴശ്ശി ജലസേചന പദ്ധതിയുടെ കനാല്‍ വ്യാപകമായി നികത്തുന്നു. ചക്കരക്കല്ലിന് സമീപം പാനേരിച്ചാല്‍, തലമുണ്ട, കീഴല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കനാല്‍ നികത്തുന്നത്. പഴശ്ശി അണക്കെട്ടില്‍നിന്ന് നാട്ടിലെ കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്താന്‍ 1980ലാണ് സര്‍ക്കാര്‍ കനാല്‍ നിര്‍മിച്ചത്. കെട്ടിടം പൊളിച്ച അവശിഷ്ടങ്ങള്‍, റിയല്‍ എസ്റ്റേറ്റ് ലോബികള്‍ മുറിച്ചു മാറ്റുന്ന പാഴ്മരങ്ങളും തെങ്ങിന്‍ മുരടുകളും മാലിന്യങ്ങളും തള്ളിയാണ് കനാല്‍ നികത്തുന്നത്. അതോടൊപ്പം അറവുമാലിന്യങ്ങളും തള്ളുന്നതിനാല്‍ കാടുമൂടിയ കനാല്‍ പ്രദേശങ്ങളില്‍ കുറുക്കന്മാരുടെയും തെരുവുനായ്ക്കളുടെയും ശല്യം ഏറുകയാണ്. കനാല്‍ നികത്തി ചില സ്ഥലങ്ങളില്‍ പച്ചക്കറി, വാഴ കൃഷികളും നടത്തുന്നതായും ആക്ഷേപമുണ്ട്. ചിലയിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. ഇത് പിന്നീട് പാര്‍ട്ടി ഓഫിസുകള്‍ക്കും ക്ളബുകള്‍ക്കും വഴിമാറുമത്രെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.