ശ്രീകണ്ഠപുരം: സ്കൂളിന് കെട്ടിടം പണിയാന്‍ വിദ്യാര്‍ഥികളെ പുഴയിലിറക്കി മണല്‍ വാരിച്ചത് വിവാദമായി. മടമ്പം മേരിലാന്‍ഡ് സ്കൂളിലെ 30ഓളം കുട്ടികളെ കൊണ്ട് മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിനു സമീപത്തെ പുഴയില്‍ നിന്ന് ശനിയാഴ്ച രാവിലെ മുതലാണ് മണല്‍ വാരിച്ചത്. മണല്‍ വാരല്‍ നിരോധിത മേഖലയാണിത്. കുട്ടികളെ രാവിലെ എട്ടര മുതല്‍ ഉച്ചവരെ ഒഴുക്കുള്ള പുഴയിലിറക്കി. സംഭവം രക്ഷിതാക്കളില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സ്കൂള്‍ അധികൃതരുടെ നടപടി വിവാദമായിരിക്കുകയാണ്. അനധികൃത മണല്‍ വാരല്‍ കുറ്റകരമാണെന്നിരിക്കെ വിദ്യാര്‍ഥികളെ ഉപയോഗിച്ചതാണ് പ്രശ്നം. സേവന പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികളെ ഉപയോഗിച്ചുവെന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സംഭവത്തിനെതിരെ വിവിധ സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്.വിദ്യാര്‍ഥികളെ മണല്‍ വാരാന്‍ പ്രേരിപ്പിച്ച സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുന്നില്ളെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി കെ. ശ്രീജിത്ത്, പ്രസിഡന്‍റ് പി.ഐ. അപര്‍ണ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.