മത്സ്യത്തൊഴിലാളികള്‍ താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

മട്ടാഞ്ചേരി: ഫിഷറീസ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് കൊച്ചി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കമാലക്കടവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കുമ്പളം രാജപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ചാള്‍സ് ജോര്‍ജ്, എ.ഡി. ഉണ്ണികൃഷ്ണന്‍, ജി.ബി. ഭട്ട്, കെ.എസ്. ഷമീര്‍, പി.ബി. ദയാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വേമ്പനാട്ട് കായലിലെ ചളി നീക്കംചെയ്ത് മത്സ്യബന്ധനം സുഗമമാക്കുക, കായലിലെ പോള നീക്കം ചെയ്യുക, ഇടക്കൊച്ചി -തേവര പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങള്‍ കായലില്‍ തള്ളരുത്, കാളമുക്ക് ഹാര്‍ബര്‍ നിര്‍മാണം ഉടന്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ മാര്‍ച്ച് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.