കോടതികളുടെ വിശ്വാസ്യത നഷ്ടപ്പെടാതെ സൂക്ഷിക്കണം –മുഖ്യമന്ത്രി

കോതമംഗലം: ജനാധിപത്യത്തിനും കോടതിക്കും വിശ്വാസ്യത നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോതമംഗലത്തെ കോടതി സമുച്ചയങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. കോടതി നടപടികളുമായി ബന്ധപ്പെടുത്തുന്നവര്‍ വളരെക്കുറച്ച് മാത്രമായിരിക്കും. എന്നാല്‍, വിശ്വാസ്യത എവിടെ നഷ്ടപ്പെടുന്നുവോ അതോടെ ജനാധിപത്യവും കോടതിയും പരാജയപ്പെടുമെന്നും മുഖ്യമന്ത്രി പറ ഞ്ഞു. ഹൈകോടതി ജഡ്ജി കെ.ടി. ശങ്കരന്‍ അധ്യക്ഷതവഹിച്ചു. ജുഡീഷ്യറി ശക്തമായില്ളെങ്കില്‍ അരാജകത്വമായിരിക്കും അരങ്ങേറുകയെന്ന് ജസ്റ്റിസ് സൂചി പ്പിച്ചു. കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണമെന്നും താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന 27 കോടതികള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കിയില്ളെങ്കില്‍ അതു നഷ്ടപ്പെടാന്‍ ഇടയാകുമെന്നും അദ്ദേഹം പറ ഞ്ഞു. ധനമന്ത്രി കെ.എം. മാണി മുഖ്യപ്രഭാഷണം നടത്തി. ടി.യു. കുരുവിള എം.എല്‍.എ, എറണാകുളം ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കെ.എസ്. അംബിക, കോതമംഗലം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ജി. ചന്ദ്രശേഖര്‍, നഗരസഭാ ചെയര്‍മാന്‍ കെ.പി. ബാബു, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. കെ.ഐ. ജേക്കബ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് എല്‍ദോ ജോണ്‍ എന്നിവര്‍ സംസാരിച്ചു. ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്.സി. മോഹന്‍ദാസ് സ്വാഗതവും ബാര്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. വിനോദ് സി. നായര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.