ജോലിക്കുള്ള കാത്തിരിപ്പുകള്‍ വിഫലമായി; രാജന്‍ മുഖ്യമന്ത്രിയുടെ കാലില്‍ വീണു

കോതമംഗലം: ജോലിക്കുള്ള കാത്തിരിപ്പുകള്‍ വിഫലമാകുന്നതുകണ്ട് വികലാംഗനായ രാജന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലില്‍ വീണ് കേണു. കോതമംഗലം കോടതി സമുച്ചയത്തിന്‍െറ ഉദ്ഘാടനവേദിയിലാണ് നാടകീയരംഗങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത്. ഇരമല്ലൂര്‍ എളാട്ട് രാജനാണ് (42) മുഖ്യമന്ത്രിയുടെ കാലുപിടിച്ച് കേണത്. കൈക്ക് സ്വാധീനക്കുറവുള്ള പ്രീ ഡിഗ്രി വിദ്യാഭ്യാസമുള്ള രാജന്‍ ഹിന്ദി വിദ്വാന്‍ കോഴ്സ് പാസായ വ്യക്തിയാണ്. ’96 മുതല്‍ വിവിധ വകുപ്പുകളിലായി 11 ഇന്‍റര്‍വ്യൂകളില്‍ പങ്കെടുത്തെങ്കിലും ജോലി ലഭിക്കാത്ത സാഹചര്യമാണിപ്പോഴും. എംപ്ളോയ്മെന്‍റ് വഴി സ്ഥിരനിയമനത്തിന് മൂന്ന് ഇന്‍റര്‍വ്യൂകളും കഴിഞ്ഞതിനാല്‍ ഇനി ജോലി ലഭിക്കുക പ്രയാസമേറിയ കടമ്പയായി മുന്നില്‍നില്‍ക്കുകയാണ്. 2011 ലെ പി.എസ്.സി നടത്തിയ ഇടുക്കി ലാസ്റ്റ്ഗ്രേഡ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ടെങ്കിലും ജോലി ലഭിക്കുമോയെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് രാജന് മു ന്നിലുള്ളത്. 2013 ഡിസംബര്‍ മൂന്നിന് സെക്രട്ടേറിയറ്റ് നടയില്‍ ജോലി ലഭിക്കാനായി സമരം നടത്തുകയും മുഖ്യമന്ത്രി അനുഭാവപൂര്‍വം പരിഗണിക്കാമെന്ന ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. ജനസമ്പര്‍ക്ക പരിപാടിയിലും പരാതി നല്‍കിയെങ്കിലും ഫലം ലഭിക്കാത്ത സാഹചര്യത്തില്‍ കോതമംഗലത്ത് എത്തിയ മുഖ്യമന്ത്രിക്കുമുന്നില്‍ നിവേദനം സമര്‍പ്പിച്ച് മടങ്ങുന്നതിനത്തെിയ രാജന്‍ നിയന്ത്രണംവിട്ട് മുഖ്യമന്ത്രിയുടെ കാലുപിടിച്ച് കരഞ്ഞപേക്ഷിക്കുകയായി രുന്നു. ഇതേതുടര്‍ന്ന് രാജന്‍ നല്‍കിയ അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി അടിയന്തരമായി പരിഗണിക്കണമെന്ന് കാണിച്ച് കലക്ടര്‍ക്ക് നല്‍കാന്‍ പറഞ്ഞ് മടക്കി നല്‍കി. കലക്ടറേറ്റിലത്തെി നല്‍കിയ കത്ത് വികലാംഗക്ഷേമ കോര്‍പറേഷന് കൈമാറിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.