പിടിയിലായ ഓട്ടോ ഡ്രൈവര്‍മാര്‍ പകല്‍മാന്യന്മാര്‍

കോഴിക്കോട്: വെള്ളിയാഴ്ച രാത്രി കസബ സി.ഐ ബാബു പെരിങ്ങത്തേും സംഘവും കല്ലായ് പാലത്തിനടുത്തുവെച്ച് പിടികൂടിയ മൂന്നംഗസംഘത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പകല്‍മാന്യന്മാരായ ഈ ഓട്ടോ ഡ്രൈവര്‍മാര്‍ സി.സി പെര്‍മിറ്റുള്ള സ്വന്തം ഓട്ടോയില്‍ ആളുകളെ കയറ്റുന്നതിനൊപ്പം അടച്ചിട്ട വീടുകള്‍ കണ്ടുവെച്ചാണ് കവര്‍ച്ചക്ക് ഒത്താശചെയ്തിരുന്നതെന്ന് പൊലീസ് പറയുന്നു. ഗേറ്റിന് മുന്നില്‍ പത്രങ്ങള്‍, പാല്‍കവര്‍ എന്നിവ കണ്ടാല്‍ സന്ധ്യയോടെ തിരിച്ചത്തെി വീട്ടില്‍ ആളില്ളെന്ന് ഉറപ്പാക്കും. പകല്‍ ലൈറ്റ് കത്തിക്കിടക്കുന്ന വീടുകളും സംഘം നോട്ടമിടും. ആളില്ലാത്ത വീടിന്‍െറ വിശദാംശം മൊബൈല്‍ ഫോണില്‍ സംഘത്തലവനെ അറിയിക്കും. ഇതനുസരിച്ച് സംഘത്തലവന്‍ ഭവനഭേദനത്തിനുള്ള ആയുധങ്ങളുമായി ലോഡ്ജില്‍ റെഡിയായി നില്‍ക്കും. അര്‍ധരാത്രി തലവനെ വീടിനടുത്ത് ഇറക്കുന്നതും കൃത്യം കഴിഞ്ഞാല്‍ തിരികെ ലോഡ്ജില്‍ എത്തിക്കുന്നതും മൂവര്‍ സംഘത്തിന്‍െറ ഡ്യൂട്ടിയാണ്. രാത്രി പൊലീസ് കൈകാണിച്ചാല്‍, നിര്‍ത്തി യാത്രക്കാരനുമായി ഓട്ടംപോവുകയാണെന്നറിയിക്കും. മാന്യമായ വസ്ത്രം ധരിച്ച് കോളജ് ബാഗുമായി ഓട്ടോയിലിരിക്കുന്ന തലവനെ കണ്ടാല്‍ യാത്രക്കാരനാണെന്നേ തോന്നൂ.കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതേരീതിയില്‍ കവര്‍ച്ച നടത്തിവരുകയാണെന്ന് പ്രതികള്‍ സമ്മതിച്ചു. തലവനെ പൊലീസ് പിടികൂടാതിരിക്കാന്‍ ഡ്രൈവര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് ലോഡ്ജുകളില്‍ മുറി സംഘടിപ്പിക്കുക. വിവിധ ലോഡ്ജുകളില്‍ ഇവര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടു പൂട്ടി പോകുന്നവര്‍ പത്രവും പാലും ഗേറ്റിന് മുന്നില്‍ ഇടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജ് അഭ്യര്‍ഥിച്ചു. തിരിച്ചത്തെുംവരെ ഒന്നുകില്‍ പത്രവും പാലും നിര്‍ത്തുകയോ അല്ളെങ്കില്‍ ഇവ രാവിലെതന്നെ എടുത്തുവെക്കാന്‍ അയല്‍വാസികളെ ചട്ടംകെട്ടുകയോ വേണം. പകല്‍ ഒരു കാരണവശാലും വീടിനു മുന്നിലെ വിളക്ക് കത്തിക്കിടക്കരുത്. വീട്ടില്‍ ആളില്ളെങ്കില്‍ അയല്‍വീടുകള്‍ക്കുപുറമെ ബന്ധപ്പെട്ട പൊലീസ്സ്റ്റേഷനിലും അറിയിക്കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.