ലബ്ബസാഹിബ് ആദര്‍ശം അടിയറ വെക്കാത്ത വ്യക്തിത്വം –മന്ത്രി എം.കെ. മുനീര്‍

തൊടുപുഴ: സ്വന്തമായ രാഷ്ട്രീയപ്രവര്‍ത്തനശൈലിയിലൂടെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ലബ്ബസാഹിബ് ആദര്‍ശം അടിയറവെക്കാത്ത വ്യക്തിത്വമായിരുന്നെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. മുസ്ലിംലീഗ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ലബ്ബസാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി.കെ. അബ്ദുറബ്ബ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്‍റ് കെ.എം.എ. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. ലബ്ബസാഹിബ് സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് കുസാറ്റ് മുന്‍ വി.സി ഡോ. പി.കെ അബ്ദുല്‍ അസീസിന് മന്ത്രി മുനീര്‍ സമ്മാനിച്ചു. രക്ഷിതാക്കളുടെ പീഡനത്തിനിരയായ ഷഫീഖിനെ പരിചരിക്കുന്ന ആയ രാഗിണിക്ക് മന്ത്രി മുനീര്‍ സ്വര്‍ണമെഡല്‍ നല്‍കി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, മുന്‍ എം.പി കെ. ഫ്രാന്‍സിസ് ജോര്‍ജ്, ഡി.സി.സി പ്രസിഡന്‍റ് റോയി കെ.പൗലോസ്, നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ്, യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. എസ്.അശോകന്‍, സി.എം.പി ജില്ലാസെക്രട്ടറി കെ. സുരേഷ് ബാബു, അല്‍ അസ്ഹര്‍ ഗ്രൂപ് ചെയര്‍മാന്‍ കെ.എം. മൂസ ഹാജി, ടി.ജെ. ജോസഫ്, വി.എ. ജമാല്‍ മുഹമ്മദ്, പി.എ. അഹമ്മദ് കബീര്‍, കല്ലാര്‍ ഹനീഫ് കാശിഫി എന്നിവര്‍ സംസാരിച്ചു. ജില്ലാജനറല്‍ സെക്രട്ടറി എം.എസ്. മുഹമ്മദ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഫൈസല്‍ കമാല്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.