ബസ് ജീവനക്കാരുടെ പീഡനം; പരാതി പെരുകുന്നു

അടിമാലി: ഹൈറേഞ്ചില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ യാത്രക്കാരെ ഉപദ്രവിക്കുന്നതായ പരാതികള്‍ കൂടുന്നു. ജീവനക്കാര്‍ക്കെതിരെ നിരവധി പരാതി ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തയാറായിട്ടില്ല. വിദ്യാര്‍ഥികളും സ്ത്രീകളും അടക്കം ബസ് യാത്രക്കാരാണ് കൂടുതലായും അക്രമത്തിന് ഇരയാകുന്നത്. കഴിഞ്ഞദിവസം കോതമംഗലത്തുനിന്ന് ബൈസണ്‍ വാലിയിലേക്ക് സര്‍വിസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടര്‍ കുഞ്ചിത്തണ്ണി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിയായ അഭിനവിനെ മര്‍ദിച്ചത് വിവാദമായിരുന്നു. ബസിന്‍െറ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയുടെ കഴുത്തില്‍ പിടിച്ച് തള്ളി കണ്ടക്ടര്‍ ഭീഷണിപ്പെടുത്തി. കഴുത്തിന് പരിക്കേറ്റ അഭിനവ് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു. രാജാക്കാടിന് സമീപം ഇതേ ബസില്‍നിന്ന് വിദ്യാര്‍ഥി റോഡില്‍ തെറിച്ചുവീണിരുന്നു. ഒക്ടോബറില്‍ ആയിരമേക്കറില്‍ സ്വകാര്യ ബസില്‍ നിന്നിറങ്ങിയ കന്യാസ്ത്രീക്ക് റോഡില്‍ വീണ് പരിക്കേറ്റു. ഉന്നത ഇടപെടലിനത്തെുടര്‍ന്ന് സംഭവം ഒതുക്കിത്തീര്‍ത്തു. യാത്രക്കാരോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറുന്നത് നിത്യസംഭവമായിരിക്കുകയാണ്. ക്രിമിനല്‍ സ്വഭാവമുള്ളവരെ പൊതുജനങ്ങളുമായി ബന്ധപ്പെടുന്ന ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.