പത്തനംതിട്ട: വര്‍ഷങ്ങളായി നഗരസഭാ ഓഫിസിന്‍െറ പിന്നില്‍ ഉണ്ടായിരുന്ന മാലിന്യ ക്കൂമ്പാരം നിരപ്പാക്കി മണ്ണിട്ടു. നാലുദിവസം നീണ്ട പ്രയത്നത്തിനൊടുവിലാണ് മാലിന്യക്കുന്ന് നിരപ്പാക്കിയത്. എട്ടുവര്‍ഷമായി ഇവിടെയായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. കുടുംബശ്രീ ശുചീകരണ തൊഴിലാളികള്‍ വിവിധ വാര്‍ഡുകളില്‍നിന്ന് ശേഖരിച്ചുകൊണ്ടിരുന്ന മാലിന്യങ്ങള്‍ തരംതിരിക്കാതെ പ്ളാസ്റ്റിക് കൂടുകളില്‍ കെട്ടി അലക്ഷ്യമായി ഇവിടെ നിക്ഷേപിക്കുകയായിരുന്നു. മാലിന്യം പ്ളാസ്റ്റിക് കവറുകളില്‍ കിടന്ന് അഴുകി ദുര്‍ഗന്ധമുണ്ടാക്കി നഗരസഭയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി മാറുകയായിരുന്നു. നഗരസഭ പുതിയ മാലിന്യസംസ്കരണ പദ്ധതി നടപ്പാക്കിയതോടെ ഈ മാലിന്യ ക്കൂമ്പാരം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെയര്‍മാന്‍ എ. സുരേഷ് കുമാര്‍ തന്നെ നേരിട്ട് നേതൃത്വം നല്‍കിയാണ് ഇത് നിരപ്പാക്കി വൃത്തിയാക്കിയത്. നഗരസഭാ കാര്യാലയത്തില്‍ വരുന്ന നൂറുകണക്കിന് വാഹനങ്ങള്‍ക്ക് ഇപ്പോള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. മാലിന്യം ഇളക്കിയപ്പോള്‍ വലിയ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും അത് പരിഹരിച്ചതായി ചെയര്‍മാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.