കിളിമാനൂര്‍: മക്കളും ചെറുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമൊക്കെയായി നാലുതലമുറകള്‍ കടന്ന് 115 വയസ്സു കടന്ന ഡിഗ്ളി അമ്മൂമ്മ നാട്ടുകാര്‍ക്കിപ്പോഴും ‘ചെറുപ്പക്കാരി തന്നെ’. പ്രായത്തെ അതിജീവിക്കുന്ന കേള്‍വിയും കാഴ്ചയും ഓര്‍മശക്തിയുമൊക്കെ തന്നെയാണ് മുത്തശ്ശിയിലെ ചെറുപ്പത്തെ നിലനിര്‍ത്തുന്നത്. ആഹാര രീതിയും ദിനചര്യകളിലെ കൃത്യതയുമാണ് തന്‍െറ ആരോഗ്യത്തിന്‍െറ കാതലെന്ന് മുത്തശ്ശി തന്നെ പറയും. പക്ഷേ, വോട്ടേഴ്സ് ലിസ്റ്റില്‍ തന്നെ ‘കൊന്നവരോട്’ ഉള്ളില്‍ കലിയുണ്ടിവര്‍ക്ക്. നഗരൂര്‍ പഞ്ചായത്തിലെ മാത്തയില്‍ ഉദയഗിരി വീട്ടില്‍ താമസിക്കുന്ന നാട്ടുകാരെല്ലാം സ്നേഹത്തോടെ ‘ഡിഗ്ളി അമ്മൂമ്മ’ എന്ന് വിളിക്കുന്ന ദേവകി (115) തികഞ്ഞ സന്തോഷത്തിലാണ്. അതിരാവിലെ ഉണരുന്ന ദേവകിയുടെ ദിനചര്യകള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കൊന്നും ആരുടെയും സഹായം തേടാറില്ല. മക്കളും ചെറുമക്കളുമായി അസംഖ്യം പേര്‍ തൊട്ടയല്‍പക്കത്ത് താമസമുണ്ടെങ്കിലും ദേവകി ഉറക്കം സ്വന്തം വീട്ടില്‍ ഒറ്റക്കാണ്. മണമ്പൂര്‍ സ്വദേശിയായ ദേവകി 60 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാത്തയില്‍ സ്ഥിരതാമസമാക്കിയത്. ഭര്‍ത്താവ് പ്രഭാകരന്‍ 35 വര്‍ഷം മുമ്പ് മരിച്ചു. ഒമ്പത് മക്കളില്‍ മൂന്നുപേര്‍ വാര്‍ധക്യ അസുഖങ്ങളാലും മരിച്ചു. രാവിലെ ദിനചര്യകള്‍ കഴിഞ്ഞാല്‍ അയല്‍പക്കത്തുള്ള മകന്‍െറ വീട്ടിലത്തെി മരുമകളെ സഹായിക്കും. പലപ്പോഴും വൈകുന്നേരങ്ങളില്‍ വീട്ടില്‍നിന്ന് 150 മീറ്റര്‍ അകലെയുള്ള ചായക്കടയില്‍ ചായകുടിക്കാനും ഇവര്‍ ഒറ്റക്ക് പോകും. ജീവിതം സന്തോഷഭരിതമാണെങ്കിലും വോട്ടേഴ്സ് ലിസ്റ്റില്‍നിന്ന് തന്‍െറ പേര് വെട്ടിമാറ്റിയവരോട് മുത്തശ്ശിക്ക് വിരോധമുണ്ട്. തികഞ്ഞ ജനാധിപത്യ വിശ്വാസിയായിരുന്ന ഇവര്‍ നേരത്തേ എല്ലാ തെരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. നൂറാം വയസ്സില്‍ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ രാവിലെ തയാറെടുക്കുമ്പോഴാണ് തന്‍െറ പേര് ലിസ്റ്റിലില്ളെന്ന് ചെറുമക്കള്‍ പറഞ്ഞ് അറിയുന്നത്. വരുന്ന തെരഞ്ഞെടുപ്പിലെങ്കിലും ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ കഴിയുമോയെന്ന ചിന്തയിലാണ് ഇവരിപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.