അറ്റകുറ്റപ്പണിക്ക് ഫണ്ടില്ല : ദലിത് കോളനികളിലെ വീടുകള്‍ ജീര്‍ണാവസ്ഥയില്‍

കൊല്ലങ്കോട്: അറ്റകുറ്റപ്പണിക്ക് ഫണ്ട് അനുവദിക്കാത്തതിനാല്‍ ദലിത് കോളനികളിലെ വീടുകള്‍ തകര്‍ന്നുവീഴാറായ നിലയില്‍. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലായി 40ഓളം വീടുകളാണ് തകര്‍ച്ചാ ഭീഷണി നേരിടുന്നത്. മുതലമട അംബേദ്കര്‍ കോളനിയില്‍ മാത്രം ഒമ്പത് വീടുകളാണ് തകര്‍ച്ചാ ഭീഷണിയിലുള്ളത്. ചെമ്മണന്തോട്, നീളിപ്പാറ, മൂച്ചങ്കുണ്ട്, കുണ്ടന്തോട്, കൊട്ടപ്പള്ളം, ചാത്തന്‍പാറ, നെന്മേനി, മാത്തൂര്‍, പുത്തന്‍പാടം, പറത്തോട്, തോട്ടം എന്നീ പ്രദേശങ്ങളിലും നിരവധി വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. വീടുകളുടെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്തുകള്‍ ഫണ്ട് വകയിരുത്താത്തതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗ്രാമസഭകളില്‍ പരാതി ഉന്നയിക്കുമ്പോള്‍ മിനുട്സില്‍ രേഖപ്പെടുത്താറില്ളെന്ന് പൊതുപ്രവര്‍ത്തകനായ രാജന്‍ പുലിക്കോട് പറയുന്നു. പട്ടികജാതി വികസന വകുപ്പും പട്ടികവര്‍ഗ ക്ഷേമവകുപ്പും ഭവന നിര്‍മാണ പദ്ധതികളുടെ മോണിറ്റിങ് നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്. കൊല്ലങ്കോട്, മുതലമട ഗ്രാമപഞ്ചായത്തുകളില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഭവന നിര്‍മാണ പദ്ധതിയുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.