മാങ്കുളം: മാങ്കുളം, താളുംകണ്ടം, പാമ്പുംകയം പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം രൂക്ഷം. ഒരാഴ്ചയായി താളുംകണ്ടം കുടിക്ക് മുകള്‍ഭാഗത്ത് കാട്ടുപോത്ത് കൂട്ടത്തോടെ ഇറങ്ങി നാശനഷ്ടം വരുത്തുകയാണ്. താളുംകണ്ടം ഉപ്പൂട്ടില്‍ ആന്‍റണി,ജോര്‍ജ് മാതേക്കല്‍, ബേബി കപ്യാരുമലയില്‍ എന്നിവരുടെ പുരയിടത്തിലെ കവുങ്ങ്്, കപ്പ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഈ ഭാഗങ്ങളില്‍ കാട്ടുപോത്ത്ശല്യം പതിവില്ലാത്തതാണെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ ആരംഭിച്ചാല്‍ പാമ്പുംകയം, ആനക്കുളം എന്നിവിടങ്ങളില്‍ കാട്ടാനശല്യം ആരംഭിക്കും. തുലാമഴ കഴിഞ്ഞതോടെ കാട്ടുപന്നിയുടെ ശല്യവും വര്‍ധിച്ചിരിക്കുകയാണ്. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് ആവര്‍ത്തിക്കുമ്പോഴും ഇതു ലഭിക്കാന്‍ നിരവധി കടമ്പകള്‍ കടക്കണമെന്ന് കര്‍ഷകര്‍ പറയുന്നു. നാശനഷ്്ടം കൃഷി ഓഫിസറെക്കൊണ്ട് തിട്ടപ്പെടുത്തണം, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കണം, നഷ്ടപരിഹാരത്തിന് പുരയിടത്തിന്‍െറ കൈവശരേഖ ഹാജരാക്കണം. ഇതെല്ലാം കടന്ന് നഷ്ടപരിഹാരം നിശ്ചയിച്ചാല്‍ അത് യഥാര്‍ഥ നഷ്ടവുമായി ഒത്തുപോകില്ല എന്നതാണ് മറ്റൊരു ദുരന്തം. കഴിഞ്ഞ വര്‍ഷം മാങ്കുളം പഞ്ചായത്തിനോട് ചേര്‍ന്നുളള വേലിയാംപാറ മുതുവാന്‍ കോളനിയിലെ ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി ദേഹണ്ഡങ്ങള്‍ കാട്ടാന നശിപ്പിച്ചിരുന്നു. എന്നാല്‍, ഒരുവര്‍ഷം പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചില്ളെന്ന് വേലിയാംപാറയിലെ കര്‍ഷകരായ ചിന്നത്തമ്പി, രവി എന്നിവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.