മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് ശുദ്ധജലം: പൈപ്പ്ലൈന്‍ നിര്‍മാണം തുടങ്ങി

മഞ്ചേരി: മെഡിക്കല്‍ കോളജില്‍ ശുദ്ധജലമത്തെിക്കാന്‍ മഞ്ചേരി ചെരണിയിലെ അര്‍ബന്‍ ശുദ്ധജലവിതരണ പദ്ധതിയില്‍ നിന്ന് പമ്പിങ് ലൈന്‍ നിര്‍മാണം തുടങ്ങി. 2.60 കോടി രൂപ ചെലവഴിച്ചാണ് അഞ്ച് കി.മീ ദൂരം പമ്പിങ് ലൈന്‍ പൂര്‍ത്തിയാക്കുന്നത്. ഡി.ഐ പൈപ്പ് ലഭിക്കാത്തതിനാല്‍ നിര്‍മാണം തുടങ്ങാനായിരുന്നില്ല. നിലവില്‍ മഞ്ചേരി ജനറല്‍ ആശുപത്രിക്ക് വേണ്ടി സമീപത്തെ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ ശക്തമാവുന്നതോടെ കുളം വറ്റാറുണ്ട്. ജല ഉപയോഗം പരിമിതപ്പെടുത്തി ഇതിനെ മറികടക്കാറാണ് പതിവ്. നേരത്തേ 720 രോഗികള്‍, ജീവനക്കാര്‍ എന്നിവരുടെ ആവശ്യത്തിന് വെള്ളം മതിയായിരുന്നു. ഇപ്പോള്‍ 200 വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ അധികമത്തെി. ഇതിന് പുറമെ മെഡിക്കല്‍ കോളജിലെ അധ്യാപകരും ജീവനക്കാരുമടക്കമുള്ളവര്‍ വേറെയുമുണ്ട്. വേനല്‍ ശക്തമാവുന്നതിന് മുമ്പ് ശുദ്ധജലത്തിന് വേറെ വഴിതേടേണ്ടിവരുമെന്ന ബോധ്യത്താലാണ് പദ്ധതി ഊര്‍ജിതമാക്കുന്നത്. നിരത്ത് വെട്ടിമുറിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ ജല അതോറിറ്റി 90 ലക്ഷം രൂപ കെട്ടിവെച്ചിട്ടുണ്ട്. ഇതുകൂടാതെ 25 എച്ച്.പിയുടെ മോട്ടോറും ഈ ഫണ്ടില്‍ നിന്ന് വാങ്ങും. ചെരണിയില്‍ നിന്ന് സബ്സ്റ്റേഷന്‍ റോഡ്, മംഗലശ്ശേരി, സി.എച്ച് ബൈപാസ്, പാണ്ടിക്കാട് റോഡ് എന്നിവയിലൂടെ അഞ്ച് കിലോമീറ്റര്‍ ദൂരം കടന്നാണ് മെഡിക്കല്‍ കോളജിലത്തെുന്നതെന്ന് ജല അതോറിറ്റി പറയുന്നു. നഗരസഭയിലെ 11,000 കുടുംബങ്ങള്‍ ഉപയോഗിക്കുന്നതാണ് നിലവിലെ ചെരണി പദ്ധതി. ഇതില്‍ 18 മണിക്കൂറാണ് പമ്പിങ്. കടുത്ത വേനലില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ വെള്ളമത്തൊതെ നൂറുകണക്കിന് കുടുംബങ്ങള്‍ കഷ്ടപ്പെടാറുണ്ട്. ഈ പദ്ധതിയില്‍ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് മെഡിക്കല്‍ കോളജിലേക്ക് നല്‍കുന്നത്. നിലവില്‍ ഈ പദ്ധതിയെ ആശ്രയിക്കുന്ന കുടുംബങ്ങളെ പ്രതിസന്ധിയിലാക്കില്ളെന്നാണ് ജല അതോറിറ്റിയുടെ ഉറപ്പ്. അധികം വെള്ളം നല്‍കുമ്പോള്‍ പമ്പിങ് സമയം വര്‍ധിപ്പിക്കുമെന്നും പറയുന്നു. മെഡിക്കല്‍ കോളജ് മുഴുവന്‍ സംവിധാനങ്ങളോടെ പൂര്‍ത്തിയാവുമ്പോള്‍ 500 വിദ്യാര്‍ഥികളും അധ്യാപക, അനധ്യാപകരായി നാനൂറോളം പേരും ഉണ്ടാവും. ഇത്രയും പേര്‍ക്ക് വെള്ളമത്തെിക്കാന്‍ നിലവിലെ ശുദ്ധജല പദ്ധതി പര്യാപ്തമാണോ എന്ന ആശങ്കയുമുണ്ട്. ചാലിയാറില്‍ അരീക്കോട് കിളിക്കല്ലിങ്ങലില്‍ സ്ഥാപിച്ച കിണറില്‍ നിന്നാണ് പമ്പിങ്. 85 കോടി രൂപയുടെ ബൃഹത്തായ പുതിയ ശുദ്ധജല പദ്ധതിക്ക് കേന്ദ്ര സര്‍ക്കാറില്‍ നഗരസഭ നേരത്തെ അനുമതി തേടിയിട്ടുണ്ട്. സാങ്കേതികാനുമതികളും പദ്ധതി പരിശോധനകളും കഴിഞ്ഞതാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍െറ അനുമതിക്ക് നല്‍കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.