പെരിന്തല്‍മണ്ണയില്‍ പുതിയ ഗതാഗത ക്രമീകരണത്തിന് നടപടി

പെരിന്തല്‍മണ്ണ: നഗരത്തില്‍ ഗതാഗത പരിഷ്കരണത്തിന്‍െറ ഭാഗമായി കോഴിക്കോട് റോഡ് വഴി വരുന്ന ബസുകളെ നേരിട്ട് ടൗണില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ചയാണ് ഇത്തരത്തില്‍ വാഹനങ്ങളെ പ്രവേശിപ്പിക്കുക. ഇതിനെ തുടര്‍ന്ന് കലക്ടറുടെ അനുമതി ലഭിച്ചാല്‍ ക്രമീകരണം സ്ഥിരമാക്കാനാണ് തീരുമാനം. ബസുകളെ നേരിട്ട് ടൗണില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബസുടമകളും മറ്റും കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ സബ്കലക്ടറുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് പുതിയ തീരുമാനം. അങ്ങാടിപ്പുറത്ത് മേല്‍പ്പാലത്തിന്‍െറ നിര്‍മാണം തുടങ്ങിയതോടെ സമയ-ഇന്ധന നഷ്ടം ഏറെയായതിനാല്‍ ബസുകള്‍ക്ക് ടൗണിലേക്ക് നേരിട്ട് പ്രവേശം നല്‍കി മനഴി ബസ് സ്റ്റാന്‍ഡിലേക്ക് കടത്തിവിടണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അതേസമയം, പുതിയ ഗതാഗതക്രമീകരണത്തില്‍ നഗരസഭക്ക് പങ്കില്ളെന്ന വിശദീകരണവുമായി നഗരസഭ കഴിഞ്ഞ ദിവസം രംഗത്തത്തെിയിരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗതാഗതരീതിയില്‍ മാറ്റം വരുത്തുന്ന തീരുമാനത്തിന്‍െറ ഉത്തരവാദിത്തം സബ്കലക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കാണെന്നായിരുന്നു നഗരസഭ നല്‍കിയ വിശദീകരണം. ഗതാഗതപരിഷ്കാരം നഗരസഭാ ചെയര്‍പേഴ്സന്‍ അധ്യക്ഷയായ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അധികാരമായിരിക്കെ സബ് കലക്ടറുടെ തീരുമാനം ജനാധിപത്യ രീതിക്ക് നിരക്കുന്നതല്ളെന്നും തീരുമാനത്തിനെതിരെ ആവശ്യമെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ചെയര്‍പേഴ്സന്‍ നിഷി അനില്‍രാജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.