ജലസ്രോതസ്സുകള്‍ മലിനം; പകര്‍ച്ചവ്യാധികള്‍ പടരുന്നു

കോതമംഗലം: നെല്ലിക്കുഴിയിലെ പ്രധാന ജലസ്രോതസ്സുകളില്‍ മാലിന്യം തള്ളുന്നതുകൊണ്ട് ഉപയോഗശൂന്യമാകുന്നു. കലവയോട് ചേര്‍ന്നുള്ള പെരിയാര്‍ വാലി കനാലും പരിസരവുമാണ് മലിനമായത്. സെപ്റ്റിക് ടാങ്ക് മാലിന്യമടക്കം കനാലില്‍ തള്ളുന്ന സ്ഥിതിയാണുള്ളത്. വാട്ടര്‍ അതോറിറ്റി ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന ചളിക്കുപടിത്തണ്ട് വാട്ടര്‍ ടാങ്കിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന ചെറുവട്ടൂര്‍ കോട്ടച്ചിറയില്‍ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞു. മറ്റൊരു കുടിവെള്ള സ്രോതസ്സായ നീലിച്ചിറ മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാണ്. പഞ്ചായത്തിന്‍െറ വിവിധ പ്രദേശങ്ങളില്‍ പകര്‍ച്ചപ്പനി, വയറിളക്കം, ഛര്‍ദ്ദി തക്കാളിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നു. നഗരങ്ങളിലെ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്ന കേന്ദ്രങ്ങളായി പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങള്‍ മാറിയിരിക്കുന്നു. മാലിന്യനിര്‍മാര്‍ജനത്തിനും മാലിന്യം തള്ളുന്നവരെ പിടികൂടാനും പഞ്ചായത്തും ആരോഗ്യവകുപ്പ് അധികൃതരും നടപടി എടുക്കുന്നില്ല. ഇതുകാരണം ജനം ഇത് സഹിച്ചുകഴിയേണ്ട സാഹചര്യമാണ്. ഗുരുതര മാലിന്യപ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ഡി.പി ജനകീയാരോഗ്യവേദി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.