വൃത്തിഹീനമായ ചുറ്റുപാടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍

കൊടുവള്ളി: അയല്‍പഞ്ചായത്തായ നരിക്കുനിയില്‍ 13 കെട്ടിടങ്ങള്‍ അധികൃതര്‍ പൂട്ടി സീല്‍ വെച്ചതോടെ അന്യസംസ്ഥാനതൊഴിലാളികള്‍ കൊടുവള്ളിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും കുടിയേറുന്നു. വൃത്തിഹീനമായ ചുറ്റുപാടിലാണ് ഇവരുടെ താമസം. ഇവര്‍ കൂട്ടമായി താമസിക്കുന്ന കെട്ടിടങ്ങളില്‍ ആവശ്യമായ ശൗചാലയങ്ങളോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ കെട്ടിട ഉടമകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. മറ്റുള്ളവര്‍ ടൗണിലെ കടവരാന്തയിലും ബസ് സ്റ്റോപ്പുകളിലുമാണ് രാത്രിയുറങ്ങുന്നത്. മലമൂത്ര വിസര്‍ജ്ജനത്തിനായി കൊടുവള്ളി മിനി സ്റ്റേഡിയത്തിനടുത്തുള്ള പുഴയോരം ഉപയോഗിക്കുന്നു. ഇവര്‍ക്ക് മാത്രമായി ശൗചാലയം ഒരുക്കുമെന്ന് നേരത്തേ പഞ്ചായത്ത് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും തുടര്‍നടപടികളൊന്നുമുണ്ടായില്ല. വിസര്‍ജ്ജ്യങ്ങള്‍ പൂനൂര്‍ പുഴയിലേക്ക് ഒഴുകിയത്തെുന്നത് പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നുണ്ട്. അനധികൃമായി താമസിക്കുന്ന കേന്ദ്രങ്ങള്‍ പരിശോധിക്കുവാനോ നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറായിട്ടില്ല. പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ഒരു വിവരവും പൊലീസിലോ പഞ്ചായത്തിലോ ഇല്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവരും വിവിധ കേസുകളില്‍ അകപ്പെട്ടവരും വ്യാജതിരിച്ചറിയല്‍ രേഖകള്‍ നിര്‍മിച്ച് എത്തിയവരുമെല്ലാം ഇവര്‍ക്കിടയിലുണ്ടെന്നാണ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.