‘മാധ്യമം’ നാദാപുരം സബ് ബ്യൂറോ പ്രവര്‍ത്തനമാരംഭിച്ചു

നാദാപുരം: ‘മാധ്യമം’ നാദാപുരം സബ് ബ്യൂറോ കല്ലാച്ചി കൈരളി കോംപ്ളക്സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇ.കെ. വിജയന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. നാദാപുരത്തിന്‍െറ വികസന പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും ‘മാധ്യമം’ വഹിച്ച പങ്ക് വലുതാണെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ പറഞ്ഞു. ‘മാധ്യമ’ത്തിന്‍െറ ക്രിയാത്മക ഇടപെടലുകള്‍ നാദാപുരം ഗ്രാമപഞ്ചായത്തിന്‍െറ വളര്‍ച്ചയില്‍ മുഖ്യപങ്കാണ് വഹിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സൂപ്പി നരിക്കാട്ടേരി വ്യക്തമാക്കി. ഇരുവര്‍ക്കും ‘മാധ്യമ’ത്തിന്‍െറ ഉപഹാരങ്ങള്‍ റെസിഡന്‍റ് മാനേജര്‍ അബ്ദുല്‍ റഷീദ് നല്‍കി. കോഴിക്കോട് ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷ്, തൂണേരി ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പി. അബ്ദുല്‍ സലാം, നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. നാസര്‍, തൂണേരി ബ്ളോക് പഞ്ചായത്തംഗം മുഹമ്മദ് ബംഗ്ളത്ത്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്‍റ് സി.കെ. അബ്ദുല്ല മാസ്റ്റര്‍, പ്രസ്ക്ളബ് സെക്രട്ടറി എം.കെ. അഷ്റഫ്, ഡല്‍ഹി കേളപ്പന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ ഓര്‍ക്കാട്ടേരി പ്രാര്‍ഥന ചൊല്ലി. ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ ചീഫ് ഉമര്‍ പുതിയോട്ടില്‍ സ്വാഗതവും ഇ. സിദ്ദീഖ് നന്ദിയും പറഞ്ഞു. ‘മാധ്യമം’ സീനിയര്‍ സബ് എഡിറ്റര്‍ സൂപ്പി വാണിമേല്‍, കോഴിക്കോട് സര്‍ക്കുലേഷന്‍ മാനേജര്‍ ഡെന്നിസ് തോമസ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.എച്ച്. മോഹനന്‍, സി.എച്ച്. ബാലകൃഷ്ണന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അഡ്വ. കെ.എം. രഘുനാഥ്, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മത്തത്ത് അമ്മദ്, ജന. സെക്രട്ടറി മണ്ടോടി ബഷീര്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് ടി.കെ. മമ്മു, എ.എഫ്.സി കളത്തില്‍ ഹമീദ്, ബി.ഡി.ഒ. റഷീദ്, ടി.ഐ.എം. ജന.സെക്രട്ടറി വി.സി. ഇഖ്ബാല്‍, ജമാഅത്തെ ഇസ്ലാമി നാദാപുരം യൂനിറ്റ് നാസിം മാഞ്ചാല്‍ അബ്ദുല്ല, കരയത്ത് ഹമീദ് ഹാജി, നരിക്കോള്‍ ഹമീദ് ഹാജി, സി. കുമാരന്‍, കോടോത്ത് അന്ത്രു, കണേക്കല്‍ അബ്ബാസ്, ടി. പോക്കുഹാജി, ഇ.എ മുഹമ്മദ് ഹാജി, പാലോല്‍ കുഞ്ഞമ്മദ്, ടി.കെ മൊയ്തുട്ടി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.