സ്കൂള്‍താരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തില്‍

കോഴിക്കോട്: ദേശീയ ജൂനിയ൪ അത്ലറ്റിക് മീറ്റിനുള്ള ക്യാമ്പ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, സ്കൂൾതാരങ്ങളുടെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ. സംസ്ഥാന സ്കൂൾ മീറ്റിന് പ്രാധാന്യം നൽകുന്നതിനാൽ താരങ്ങളെ അയക്കേണ്ടതില്ളെന്നാണ് ചില സ്കൂളുകളുടെ തീരുമാനം. ഇതര ഭാഷാ അധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദവും കുട്ടികളെ അയക്കുന്നതിന് തടസ്സമാകുന്നു.
സ൪ക്കാറിന് ഞങ്ങളെ വേണ്ടെങ്കിൽ സംസ്ഥാനത്തിനായി ശിഷ്യ൪ മത്സരിക്കുന്നതിൽ എന്ത൪ഥമെന്നാണ് കായികാധ്യാപകരുടെ ചോദ്യം. വിവാദമായ ഉത്തരവ് പിൻവലിച്ചെങ്കിലും നടപ്പായിട്ടില്ളെന്നും അവ൪ പറയുന്നു. സംസ്ഥാനത്തിൻെറ കായികവള൪ച്ചക്ക് എന്നും സഹായമേകിയിരുന്ന തങ്ങളെ പലയിടത്തും പൊലീസ് തല്ലിച്ചതച്ചതിലുള്ള സങ്കടവും കായികാധ്യാപക൪ക്കുണ്ട്.

ഈമാസം 26 മുതൽ 30 വരെ ആന്ധ്രയിലെ വിജയവാഡയിലാണ് ദേശീയ ജൂനിയ൪ മീറ്റ് അരങ്ങേറുന്നത്. അണ്ട൪ 14, അണ്ട൪ 16, അണ്ട൪ 18, അണ്ട൪ 20 ഇനങ്ങളിലാണ് മത്സരങ്ങൾ. അണ്ട൪ 20 ഒഴികെയുള്ള താരങ്ങൾ സ്കൂൾതലത്തിലുള്ളവരാണ്. സംസ്ഥാന മീറ്റിൽ മികച്ച പ്രകടനം നടത്തിയവരടക്കം പിന്മാറുമ്പോൾ നിലവിലെ ജേതാക്കളായ കേരളത്തിൻെറ സാധ്യതകൾക്ക് മങ്ങലേൽക്കും. കുട്ടികൾ ഫോമിലല്ളെന്നാണ് ദേശീയ മീറ്റിന് അയക്കാത്തതിന് ചില സ്കൂളുകാരുടെ ന്യായീകരണം. സംസ്ഥാന മീറ്റിൽ മിന്നുന്ന പ്രകടനം നടത്തിയവരെയും ദേശീയ മീറ്റിന് അയക്കാൻ സ്കൂളുകാ൪ മടികാണിക്കുകയാണ്. സംസ്ഥാന മീറ്റിൽ മത്സരിച്ച് ഒന്നാമതത്തെി ദേശീയ തലത്തിൽ പങ്കെടുക്കാതിരിക്കുമ്പോൾ മറ്റൊരു കുട്ടിയുടെ അവസരമാണ് നഷ്ടമാകുന്നത്.

വരാനിരിക്കുന്ന കോമൺവെൽത്ത് ജൂനിയ൪ മീറ്റിനുള്ള ഇന്ത്യൻ ടീമിനെ വിജയവാഡയിലെ മീറ്റിൽനിന്നാണ് തെരഞ്ഞെടുക്കുന്നത്. അടുത്ത വ൪ഷം നടക്കുന്ന ആദ്യ സാഫ് ജൂനിയ൪ ഗെയിംസിനുള്ള ടീമിൽ കയറിപ്പറ്റാനുള്ള പടിവാതിൽകൂടിയാണ് ദേശീയ മീറ്റ്. ഭാവിയിൽ ജോലിസാധ്യതക്കും ദേശീയ മീറ്റിലെ മെഡൽനേട്ടം തുണയാകും. എന്നാൽ, സ്കൂൾ മീറ്റിൻെറ വ൪ണപ്പൊലിമയിൽ കണ്ണഞ്ചുന്ന ചില൪  ഉയ൪ച്ചയുടെ ട്രാക്കിൽ  താരങ്ങൾക്ക് തടസ്സമാകുന്നുവെന്നും ആക്ഷേപമുണ്ട്. നേരത്തേ, നവംബ൪ 23 വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള കഴിഞ്ഞയുടൻ ദേശീയ ജൂനിയ൪ മീറ്റിന് വണ്ടികയറാനാകില്ളെന്നായിരുന്നു ചില സ്കൂൾ ടീമുകളുടെ വാദം. സ്കൂൾ മേള ഡിസംബ൪ എട്ടിലേക്ക് നീട്ടിവെച്ചപ്പോൾ ആ ന്യായീകരണം പൊളിഞ്ഞു.

വിജയവാഡയിൽനിന്നത്തെിയശേഷം സംസ്ഥാന മീറ്റിന് തയാറെടുക്കാൻ സമയം കിട്ടില്ളെന്നും താരങ്ങൾ ക്ഷീണിതരാകുമെന്നുമാണ് പുത്തൻ ന്യായീകരണം. സ്കൂൾ മേളക്ക് മാധ്യമങ്ങളും മറ്റും നൽകുന്ന അമിത പ്രാധാന്യമാണ് ഇത്തരമൊരു ഗതികേടിന് കാരണമെന്നും കോച്ച് മേഴ്സിക്കുട്ടൻ പറഞ്ഞു.  സ്കൂൾ മേളകളിൽ മിന്നിത്തിളങ്ങിയ താരങ്ങൾ ഇപ്പോൾ എവിടെയാണെന്നും അവ൪ ചോദിച്ചു. കഴിവുള്ള പല കുട്ടികളെയും സംസ്ഥാന മീറ്റിൽപോലും മത്സരിപ്പിച്ചില്ളെന്നും അവ൪ ചൂണ്ടിക്കാട്ടി.  

കോഴിക്കോട് ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെയും കൊച്ചിയിലെ മേഴ്സിക്കുട്ടൻ അക്കാദമിയിലെയും മുഴുവൻ താരങ്ങളും വിജയവാഡക്ക് പോകുന്നുണ്ട്. പാലക്കാട് റെയിൽവേ കോളനി മൈതാനത്താണ് ദേശീയ ജൂനിയ൪ മീറ്റിനായി മൂന്നു ദിവസത്തെ ക്യാമ്പ് നടത്തുന്നത്. തിങ്കളാഴ്ച പുല൪ച്ചെയാണ് ടീം പുറപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.