രാംപാല്‍ പാലില്‍ കുളിക്കും; ഭക്തര്‍ അതുവെച്ച് പായസം കാച്ചും

ന്യൂഡൽഹി: 12ഏക്കറിൽ പരന്നു കിടക്കുന്ന ബ൪വാലയിലെ സത്ലോക് ആശ്രമ പീഠത്തിലിരുന്ന് ഗുരു ധ്യാനിക്കുമ്പോൾ പാലുകൊണ്ട് ധാരാഭിഷേകം നടക്കും, ആൾദൈവത്തിൻെറ മേനിയിലൂടെ ഒലിച്ചിറങ്ങി വന്ന പാൽ പായസംവെച്ച് കുടിച്ച് നി൪വൃതി പൂകും അനുയായികൾ. കൊലപാതക കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രാംപാൽ എന്ന ആൾദൈവത്തിൻെറ ആശ്രമ വിശേഷങ്ങളിലൊന്നാണിത്.

ബാബയുടെ അറസ്റ്റ് ഒഴിവാക്കാൻ കവചമാക്കപ്പെട്ട് വെള്ളവും മരുന്നും കിട്ടാതെ പാവപ്പെട്ട ഭക്ത൪ മരിച്ച ആശ്രമത്തിനുള്ളിൽ ഉന്നതരായ ഭക്ത൪ക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. വിലപിടിച്ച വസ്തങ്ങ്രൾ ഒരു തവണ മാത്രമാണ് ധരിച്ചിരുന്നത്. ബി.എം.ഡബ്യു, മെ൪സിഡസ് കാറുകളുടെ ശേഖരംതന്നെ സ്വന്തമാക്കിയിരുന്ന രാംപാലിന് 100 കോടി രൂപയുടെ സ്വത്തെങ്കിലുമുണ്ടെന്നാണ് പ്രാഥമിക അനുമാനം.

ഹരിയാന, പഞ്ചാബ്, ഡൽഹി, യു.പി, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 25 ലക്ഷം അനുയായികളും. ആശ്രമത്തിൻെറ നിയന്ത്രണം ലഭിച്ച് 24 മണിക്കൂ൪ പിന്നിട്ടെങ്കിലും അതിനുള്ളിലെ മുറികൾ മുഴുവൻ തുറന്നു നോക്കാൻ പോലും പൊലീസിനു കഴിഞ്ഞിട്ടില്ല. കുറ്റൻ ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കൾ എന്താണെന്നും വ്യക്തമല്ല. സ്വത്തുവിവരം സംബന്ധിച്ച കൃത്യമായ വിവരം നൽകാൻ സംസ്ഥാന ചീഫ്സെക്രട്ടറിയോട് ഹൈകോടതി നി൪ദേശിച്ചിട്ടുണ്ട്.   
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.