മൂന്നാം ഏകദിനത്തില്‍ ആസ്ട്രേലിയക്ക് ജയം

പെ൪ത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ആസ്ട്രേലിയക്ക് 73 റൺസിൻെറ ഉജ്ജ്വല ജയം. സെഞ്ച്വറി നേടിയ ആരോൺ ഫിഞ്ചും അ൪ധശതകവുമായി ഡേവിഡ് വാ൪ണറും സ്റ്റീവൻ സ്മിത്തും മുന്നിൽനിന്ന് നയിച്ച ഇന്നിങ്സിൽ ആസ്ട്രേലിയ 329 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് 256 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ദക്ഷിണാഫ്രിക്കൻ നിരയിൽ ഓപണ൪ ഹാഷിം ആംലയുടെ സെഞ്ച്വറിയും ഡിവില്ലിയേഴ്സിൻെറ അ൪ധശതകവും ഒഴിച്ചാൽ ആരും കാര്യമായ പ്രകടനം നടത്തിയില്ല. അഞ്ച് ഏകദിനങ്ങളുള്ള പരമ്പരയിൽ രണ്ടു ജയങ്ങളുമായി ആസ്ട്രേലിയ മുന്നിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.