സംസ്ഥാന സീനിയര്‍ ഹോക്കി: വനിതാവിഭാഗത്തില്‍ തൃശൂര്‍ ജേതാക്കള്‍

ആലുവ: സംസ്ഥാന സീനിയ൪ ഹോക്കി ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തിൽ തൃശൂ൪ ചാമ്പ്യൻമാരായി. ഒന്നിനെതിരെ മൂന്നുഗോളിന് തിരുവനന്തപുരത്തെ തോൽപിച്ചാണ് തൃശൂ൪ ജേതാക്കളായത്. 13ാം മിനിറ്റിലും 56ാം മിനിറ്റിലും മരിയ സൂസൻ ജോസും 22ാം മിനിറ്റിൽ സി.എസ്. അരുണയുമാണ് തൃശൂരിനായി ഗോളുകൾ നേടിയത്. 56ാം മിനിറ്റിൽ കെ. റംഷീനയാണ് തിരുവനന്തപുരത്തിൻെറ ആശ്വാസഗോൾ നേടിയത്. ലൂസേഴ്സ് ഫൈനലിൽ രണ്ടിനെതിരെ നാലുഗോളിന് കോഴിക്കോട് പത്തനംതിട്ടയെ തോൽപിച്ചു.

പുരുഷവിഭാഗം ലീഗ് മത്സരങ്ങളിൽ ഒന്നിനെതിരെ രണ്ട് ഗോളിന് കൊല്ലം മലപ്പുറത്തെയും ഏകപക്ഷീയ മൂന്ന് ഗോളിന് തൃശൂ൪ സായ് കേരളയെയും ഒന്നിനെതിരെ മൂന്ന് ഗോളിന് തിരുവനന്തപുരം അതിഥേയരായ എറണാകുളത്തെയും എതിരില്ലാത്ത ഒരുഗോളിന്  കണ്ണൂ൪ കോട്ടയത്തെയും തോൽപിച്ചു. വ്യാഴാഴ്ച നടക്കുന്ന പുരുഷവിഭാഗം ആദ്യ സെമിയിൽ കൊല്ലം കണ്ണൂരിനെയും രണ്ടാം സെമിയിൽ തിരുവനന്തപുരം തൃശൂരിനെയും നേരിടും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.