കണ്ണമാലിയില്‍ വന്‍തോതില്‍ കണ്ടല്‍ക്കാട് നശിപ്പിച്ചു

പള്ളുരുത്തി: കണ്ണമാലി കളത്തറ ഭാഗത്ത് വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടി നശിപ്പിക്കപ്പെട്ട നിലയില്‍. ഏക്കറുകണക്കിന് സ്ഥലത്താണ് കാടുകള്‍ വെട്ടിയത്. റിയല്‍ എസ്റ്റേറ്റ് ലോബികളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. രാത്രികാലങ്ങളിലാണ് വന്‍തോതില്‍ കണ്ടല്‍ വെട്ടിനശിപ്പിക്കുന്നത്. കണ്ടലുകളുടെ നശീകരണത്തിനും മാഫിയകളുടെ കടന്നുകയറ്റത്തിനുമെതിരെ വന്‍പ്രതിഷേധമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ആര്‍.ഡി.ഒയും വനംവകുപ്പും ഇടപെടണമെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം സംസ്ഥാന കണ്‍വീനര്‍ വി.ഡി. മജീന്ദ്രന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതിയും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.