എം.വി.രാഘവന്‍ സി.പി.എം ബന്ധം ആഗ്രഹിച്ചിരുന്നില്ല –സി.പി. ജോണ്‍

കോട്ടയം: എം.വി.രാഘവന്‍ മരണംവരെ സി.പി.എം ബന്ധം ആഗ്രഹിച്ചിരുന്നില്ളെന്നും അവരുമായി ചേരണമെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ളെന്നും സി.എം.പി യു.ഡി.എഫ് അനൂകുലവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍. അക്രമികളുടെ കാലില്‍ ചുംബിക്കാന്‍ തന്നെ കിട്ടില്ളെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എം.വി.ആറിനോടുള്ള ശത്രുത മൂലം അദ്ദേഹത്തിന്‍െറ മക്കളെ പോലും കശാപ്പ് ചെയാന്‍ സി.പി.എം ലക്ഷ്യമിട്ടിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിനുശേഷം മന്ത്രിയായിരുന്നിട്ടുപോലും വേഷംമാറി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു എം.വി.ആറിന്. എം.വി. രാഘവന്‍െറ മക്കളുടെ നിലപാട് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ബന്ദികളാക്കപ്പെട്ടവര്‍ക്ക് ബന്ദികളാക്കിയവരോട് അടുപ്പമുണ്ടാവുന്നത് ഒരുതരം രോഗമാണെന്നായിരുന്നു സി.പി. ജോണിന്‍െറ മറുപടി. അച്ഛന്‍െറ കൊലയാളികളെ രക്ഷിക്കാന്‍ കൂറുമാറ്റം നടത്തുന്ന മക്കളെ പോലെ ആരും ആകരുത്. കമ്യൂണിസ്റ്റ് കൊടി പിടിക്കാന്‍ തങ്ങള്‍ക്ക് ആരുടെയും അനുവാദം വേണ്ട. ഇതിനുവേണ്ടി തല്ലുകൊള്ളാനും മടിയില്ല. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എം.വി.ആറിന് യു.ഡി.എഫുമായി പിണക്കമുണ്ടായിരുന്നുവെന്നത് ശരിയാണ്. ഇതിനെ എല്‍.ഡി.എഫുമായി സഖ്യമാകാമെന്ന തരത്തില്‍ ചിലര്‍ വ്യാഖ്യാനിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ യു.ഡി.എഫ് ശക്തമായി നിലപാട് എടുക്കുന്നില്ളെന്ന ആക്ഷേപം പാര്‍ട്ടിക്ക് നേരത്തേയുണ്ട്. സി.എം.പിയുടെ 20ാമത് പാര്‍ട്ടി കോണ്‍ഗ്രസ് കോട്ടയത്ത് നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.