നോക്കുകുത്തിയായി കിടത്തി ചികിത്സാ വാര്‍ഡ്

ചക്കരക്കല്ല്: ആറ്റടപ്പ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്കായി നിര്‍മിച്ച കെട്ടിടം നോക്കുകുത്തിയായിട്ട് വര്‍ഷങ്ങളായി. എടക്കാട് ബ്ളോക് പഞ്ചായത്തിന്‍െറ കീഴിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സക്കായി നിര്‍മിച്ച കെട്ടിടത്തില്‍ കട്ടില്‍, മറ്റു ഫര്‍ണിച്ചറുകള്‍, ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും ഉപയോഗിക്കാതെ നശിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. ദിവസവും 200ഓളം രോഗികള്‍ ചികിത്സ തേടിയത്തെുന്ന ഇവിടെ മതിയായ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാത്തതും ഏറെ ദുരിതമാവുന്നു. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണുള്ളത്. ഒരു സ്റ്റാഫ് നഴ്സും. അതോടൊപ്പം ആഴ്ചയില്‍ രണ്ടുദിവസം സ്കൂള്‍ ആരോഗ്യ പദ്ധതി, പ്രതിരോധ കുത്തിവെപ്പ് എന്നിവക്ക് ഡോക്ടര്‍ പുറത്ത് പോകുമ്പോള്‍ ഇവിടെ സേവനം ലഭ്യമല്ല. ആശുപത്രിയില്‍ മതിയായ ജീവനക്കാരെ നിയമിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് കാലമേറെ പഴക്കമുണ്ട്. പൊതുവേ ബസ് ഗതാഗതം കുറഞ്ഞ സ്ഥലമായതിനാല്‍ കടുത്ത പ്രയാസമനുഭവിക്കുന്ന രോഗികള്‍ക്ക് മറ്റു ചികിത്സാകേന്ദ്രം തേടിപ്പോകാന്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.