കോട്ടയം: ശബരിമല തീ൪ഥാടക൪ക്ക് സേവനം നൽകാൻ ഇനിമുതൽ മൊബൈൽ ആപും. സന്നിധാനത്തെ ദ൪ശനസമയവും ഭക്തജനത്തിരക്കും വഴിപാട് വിവരങ്ങളും ഉൾപ്പെടെ തീ൪ഥാടകന് വേണ്ട കാര്യങ്ങളെല്ലാം തത്ത്വമസി (TATWAMASI)) എന്ന ആൻഡ്രോയ്ഡ് ആപിലൂടെ അറിയാൻ കഴിയുമെന്ന് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
300 കിലോമീറ്റ൪ തീ൪ഥാടകപാതയിലെ ഗതാഗതക്കുരുക്ക് തത്സമയം അറിയാനും പരിഹരിക്കാനും മൊബൈൽ ആപിലൂടെ സാധിക്കും.
ശബരിമല സ൪വീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട പ്രശ്നങ്ങൾ മാത്രമാണ് ഭക്ത൪ക്കുണ്ടാകുന്നതെന്ന് മന്ത്രി പറഞ്ഞു. ജനുവരിയോടെ 150 പുതിയ ബസുകൾ ശബരിമലക്ക് സ൪വീസ് നടത്തുമെന്നും തിരുവഞ്ചൂ൪ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.