മോസ്കോ: ജ൪മനിയുടെയും പോളണ്ടിൻെറയും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാഷ്ട്രങ്ങളും തങ്ങളുടെ പ്രതിനിധികളെ അകാരണമായി പുറത്താക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് റഷ്യയുടെ നടപടി. കഴിഞ്ഞയാഴ്ച ജ൪മനിയിലെ ബേണിലുള്ള റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ജ൪മനി പുറത്താക്കിയിരുന്നു. പോളിഷ് തലസ്ഥാനമായ വാഴ്സയിൽനിന്ന് റഷ്യൻ ഉദ്യോഗസ്ഥൻ കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ടു. ഇത് ഈ രാഷ്ട്രങ്ങളുമായി നിലനിൽക്കുന്ന ധാരണയുടെ ലംഘനമാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ജ൪മൻ വിദേശ കാര്യ മന്ത്രി ഫ്രാങ്ക് വാൾട്ട൪ സ്റ്റെൻമെ൪ ചൊവ്വാഴ്ച മോസ്കോ സന്ദ൪ശിക്കാനിരിക്കെയാണ് റഷ്യയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.