ബലാത്സംഗക്കേസ്: ‘കാണാതായ കേന്ദ്രമന്ത്രി’ കോടതിയില്‍ ഹാജരാവാതെ അഭിഭാഷകനെ അയച്ചു

ഗംഗാനഗ൪ (രാജസ്ഥാൻ): മാനഭംഗക്കേസിൽ കുറ്റാരോപിതനായ കേന്ദ്ര പഞ്ചായത്തീരാജ് സഹമന്ത്രി നിഹാൽ ചന്ദ് മേഘ്വാൾ രണ്ടാംതവണയും കോടതിയിൽ ഹാജരായില്ല. പകരം, അദ്ദേഹം തൻെറ അഭിഭാഷകനെ അയച്ചു. തങ്ങൾക്ക് നിഹാൽ ചന്ദിനെ കണ്ടത്തൊനാവുന്നില്ളെന്ന രാജസ്ഥാൻ പൊലീസിൻെറ വെളിപ്പെടുത്തലിനത്തെുട൪ന്ന് ‘കാണാതായ മന്ത്രി’ എന്നാണ് നിഹാൽ ചന്ദ് അറിയപ്പെടുന്നത്.

തന്നെ ബ്ളാക്മെയിലിങ്ങിനും ബലാത്സംഗത്തിനും വിധേയമാക്കിയെന്ന് ആരോപിച്ച് ഹരിയാന സ്വദേശിയായ യുവതി നൽകിയ കേസിൽ നിഹാൽ ചന്ദ് ഉൾപ്പെടെ 16 പേ൪ ഹാജരാവണമെന്ന് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ആറു മാസം കഴിഞ്ഞിട്ടും നിഹാൽ ചന്ദിന് സമൻസ് കിട്ടിയിട്ടില്ളെന്ന് അദ്ദേഹത്തിൻെറ അഭിഭാഷകൻ പറഞ്ഞു. മന്ത്രി നേരിട്ട് ഹാജരാവേണ്ടതില്ളെന്നും വ്യാജപരാതി നൽകിയ വ്യക്തിക്കെതിരെ നടപടിയെടുക്കാൻ പോവുകയാണ് തങ്ങളെന്നും അഭിഭാഷകൻ എ.കെ. ജെയിൻ പറഞ്ഞു. നിഹാൽ ചന്ദിൻെറ പേര് യുവതി പരാതിയിൽ പരാമ൪ശിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി.

നിഹാൽ ചന്ദ് ഡൽഹിയിലേക്ക് താമസം മാറ്റിയതിനാൽ നാട്ടിലെ വിലാസത്തിൽ കണ്ടത്തൊൻ കഴിയുന്നില്ളെന്ന് അദ്ദേഹത്തിൻെറ മണ്ഡലമായ ഗംഗാനഗറിലെ പൊലീസ് കഴിഞ്ഞ ആഗസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ, നിഹാൽ ചന്ദ് ഗംഗാനഗറിൽ പലതവണ പ്രത്യക്ഷപ്പെട്ടിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ഹരി പ്രസാദ് ശ൪മക്ക് ഒപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. കോടതി സമൻസ് കിട്ടിയെന്ന് ഉറപ്പാക്കാൻ നിയുക്തനായ പൊലീസ് ഉദ്യോഗസ്ഥനാണ് ശ൪മ. ഗ്രാമം ദത്തെടുക്കാനുള്ള ചടങ്ങിലും നിഹാൽ ചന്ദ് സംബന്ധിച്ചിരുന്നു.

ബലാത്സംഗക്കേസിൽ വിവാദമുയ൪ന്നിട്ടും കഴിഞ്ഞ ഞായറാഴ്ചത്തെ മന്ത്രിസഭാ പുന$സംഘടനയിൽ നിഹാൽ ചന്ദിനെ പുറത്താക്കിയിരുന്നില്ല. രാസവള സഹമന്ത്രിയായിരുന്ന അദ്ദേഹത്തെ പഞ്ചായത്തീരാജ് വകുപ്പിലേക്ക് മാറ്റുകയാണ് മോദി ചെയ്തത്. രാജസ്ഥാനിലെ മുൻ കോൺഗ്രസ് സ൪ക്കാ൪ കെട്ടിച്ചമച്ച കേസാണിതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.