ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചിത്രങ്ങൾ പങ്കുവെക്കുന്ന സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റായ ഇൻസ്റ്റാഗ്രാമിൽ ചേ൪ന്നു. ആസിയാൻ ഉച്ചകോടി നടക്കുന്ന മ്യാന്മറിൽനിന്നുള്ള ആദ്യ ഇൻസ്റ്റാഗ്രാം ഫോട്ടോ മോദി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഉച്ചകോടി നടക്കുന്ന സ്ഥലത്തെ ബാനറിൻെറ ചിത്രമാണ് പോസ്റ്റ് ചെയ്തത്. 2400ൽ അധികം ലൈക്സും 384 കമൻറ്സും ചിത്രത്തിന് കിട്ടി. ‘ഹലോ ലോകമേ, ഇൻസ്റ്റാഗ്രാം ഗംഭീരം. എൻെറ ആദ്യ ഫോട്ടോ ഇതാ...ആസിയാൻ ഉച്ചകോടിയിൽനിന്ന് ’എന്ന അടിക്കുറിപ്പുമായാണ് മോദി ചിത്രം പോസ്റ്റ് ചെയ്തത്.
ഉച്ചകോടി നടക്കുന്ന സ്ഥലത്തുനിന്ന് ചിത്രമെടുക്കുന്ന തൻെറ തന്നെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ ലോക നേതാക്കളിലൊരാളാണ് മോദി. 77,94,847 ട്വിറ്റ൪ അനുയായികളും 2,45,97,751 ഫേസ്ബുക് ലൈക്സും മോദിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.