ന്യൂഡൽഹി: റുവാണ്ടയിൽനിന്നുള്ള അഭയാ൪ഥി യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ നാല് യുവാക്കൾക്ക് 10 വ൪ഷം കഠിനതടവ്. ലൈംഗിക തൊഴിലാളിയാണെന്നതുകൊണ്ട് അവരുടെ അന്തസ്സ് മാനിക്കാതെ ലൈംഗികാതിക്രമം നടത്താൻ ആ൪ക്കും അവകാശമില്ളെന്നും ഡൽഹി അഡീഷനൽ സെഷൻസ് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.
തട്ടിക്കൊണ്ടുപോകൽ, കൊള്ള, കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകളനുസരിച്ചാണ് ദൽഹി സ്വദേശികളായ ദീപക്, പ്രവീൺ, വികാസ്, അശോക് എന്നിവ൪ക്ക് കോടതി ശിക്ഷ വിധിച്ചത്. 59000 രൂപവീതം ഇവരിൽനിന്ന് പിഴ ഈടാക്കി ഇരക്ക് നൽകാനും നി൪ദേശമുണ്ട്.
2012 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വടക്കൻ ഡൽഹിയിലെ തീമാ൪പൂരിൽ യുവതിയെ കാറിൽ വലിച്ചുകയറ്റിയ സംഘം അതിനുള്ളിലും യമുനാതീരത്ത് എത്തിച്ചും പീഡിപ്പിക്കുകയായിരുന്നു. കാ൪ തിരിച്ചറിഞ്ഞാണ് പ്രതികളെ പിടികൂടിയത്.
രാജ്യത്ത് അനധികൃതമായി തങ്ങി വേശ്യാവൃത്തി ചെയ്യുന്ന യുവതി രാജ്യത്ത് തുടരുന്നതിനുവേണ്ടി കെട്ടിച്ചമച്ച ആരോപണമാണിതെന്നായിരുന്നു പ്രതികളുടെ വാദം. എന്നാൽ, ഡി.എൻ.എ പരിശോധനയുൾപ്പെടെ തെളിവുകൾ പ്രതികൾക്കെതിരെ തെളിവായുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.