ന്യൂമോണിയയും അതിസാരവും: 2013ല്‍ മരിച്ചത് മൂന്ന് ലക്ഷം കുട്ടികള്‍

ന്യൂഡൽഹി: ന്യുമോണിയയും അതിസാരവും ബാധിച്ച് പോയവ൪ഷം ഇന്ത്യയിൽ മരിച്ചത് മൂന്നു ലക്ഷം കുട്ടികൾ. രാജ്യത്തെ പൊതുആരോഗ്യ രംഗത്തെ വെല്ലുവിളി വ്യക്തമാക്കുന്ന റിപ്പോ൪ട്ട് അന്താരാഷ്ട്ര വാക്സിൻ ആക്സെസ് സെൻററാണ് പുറത്തുവിട്ടത്. യുനിസെഫിൽനിന്നുള്ള വിവരങ്ങളാണ് റിപ്പോ൪ട്ടിനായി പരിഗണിച്ചത്. അഞ്ചു വയസ്സിന് താഴെയുള്ള 1.7 ലക്ഷം കുട്ടികളുടെ ജീവനാണ് ന്യുമോണിയ കവ൪ന്നത്. റിപ്പോ൪ട്ട് പ്രകാരം പൊതു ആരോഗ്യ സംരക്ഷണം തീരെ കുറവുള്ള 15 രാജ്യങ്ങളിൽ ഏറ്റവും പിന്നിൽ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം. കുഞ്ഞുങ്ങളുടെ പരിപാലനം, കുത്തിവെപ്പ്, മുലയൂട്ടൽ, ഒൗഷധങ്ങളുടെ ഉപയോഗം തുടങ്ങിയ ലോകാരോഗ്യ സംഘടനയുടെ മാ൪ഗനി൪ദേശങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പിന്നിലാണെന്നും റിപ്പോ൪ട്ട് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.