പള്ളിക്കര: കിഴക്കമ്പലം ബിവറേജസ് ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു. കിഴക്കമ്പലം ജങ്ഷന് സമീപം കിഴക്കമ്പലം-ആലുവ റോഡിനോട് ചേര്‍ന്ന് കൊടുംവളവിലാണ് ബിവറേജസ് സ്ഥിതിചെയ്യുന്നത്. ഇതുമൂലം ഈ റോഡില്‍ നിരവധി അപകടങ്ങളും പതിവാണ്. വൈകുന്നേരമായാല്‍ ഇരുചക്രവാഹനങ്ങള്‍ റോഡില്‍വെച്ചാണ് പലരും ഒൗട്ട്ലെറ്റില്‍ ക്യൂ നില്‍ക്കുന്നത്. ഈ പ്രദേശത്ത് റോഡിന്‍െറ വളവും ആവശ്യത്തിന് വീതിയില്ലാത്തതും പലപ്പോഴും റോഡില്‍ ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നുണ്ട്. ഒരു വാഹനത്തിന് കടന്നുപോകാന്‍ മാത്രമാണ് ഇവിടെ റോഡിന് വീതിയുള്ളത്. മാത്രമല്ല ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതുകൊണ്ട് വാഹനത്തില്‍ വേഗത്തില്‍ പോകാനും സാധിക്കുകയില്ല. കിഴക്കമ്പലത്തെ ബാര്‍ അടച്ചതോടെ ഇവിടെ തിരക്ക് കൂടിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടമാണ് ഇവിടെ നടക്കുന്നത്. പ്രധാന റോഡായ കിഴക്കമ്പലം-ആലുവ റോഡില്‍നിന്ന് ബിവറേജസ് മാറ്റി സ്ഥാപിക്കണമെന്ന് നേരത്തേതന്നെ ആവശ്യം ഉണ്ടായിരുന്നു. ബിവറേജസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം ഒഴിഞ്ഞു തരണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന് കെട്ടിട ഉടമ പരാതി നല്‍കിയെങ്കിലും ഒഴിഞ്ഞുകൊടുക്കാന്‍ കോര്‍പറേഷന്‍ തയാറായിട്ടില്ല. ഇതേതുടര്‍ന്ന് കെട്ടിട ഉടമ കോടതിയെ സമീപിച്ചിരിക്കുകയാണ്. നേരത്തേ ബിവറേജസ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒൗട്ട്ലെറ്റിന്‍െറ മുന്നിലേക്കും മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. പ്രധാന റോഡുകളില്‍നിന്ന് 20 മീറ്റര്‍ അകലം പാലിച്ചില്ളെങ്കില്‍ ഒൗട്ട്ലെറ്റുകള്‍ അടക്കണമെന്ന ഹൈകോടതിവിധിയുടെ പശ്ചാത്തലത്തില്‍ കിഴക്കമ്പലം ഒൗട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.