ആലുവ: പെരിയാര്‍ തീരനഗരിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ബ്രിട്ടീഷ് സംഘം ആലുവയില്‍. നഗരത്തിന്‍െറ സമഗ്ര വികസനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ബ്രിട്ടീഷ് ഹൈകമീഷണറുടെ നേതൃത്വത്തില്‍ സംഘമത്തെിയത്. നഗരത്തിന്‍െറ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച സംഘം അടുത്ത ദിവസങ്ങളില്‍ ഓരോ ഭാഗത്തെയും വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചകളും ശില്‍പശാലകളും നടത്തും. ആലുവയുടെ മാസ്റ്റര്‍ പ്ളാന്‍ വ്യാഴാഴ്ച പുറത്തിറക്കും. നഗരവികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന ഡബ്ള്യു.എസ്. അറ്റ്കിന്‍സ് ഇന്‍റര്‍നാഷനല്‍ പ്രതിനിധികളാണ് പ്രധാനമായും സംഘത്തിലുള്ളത്. കഴിഞ്ഞ നവംബര്‍ 11ന് കേരളത്തിലത്തെിയ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍െറ സാന്നിധ്യത്തില്‍ ആലുവ നഗരസഭാ അധികൃതര്‍ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഈ ധാരണാപത്രത്തിന്‍െറ കാലാവധി മൂന്നു വര്‍ഷമാണ്. കരാര്‍ ഒപ്പിട്ടതിന്‍െറ വാര്‍ഷികദിനത്തിലാണ് ബ്രിട്ടീഷ് സംഘം ആലുവ സന്ദര്‍ശിക്കാനത്തെിയത്. മൈസൂര്‍, മധുര തുടങ്ങിയ നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ മാതൃകയിലാണ് ആലുവയിലും പദ്ധതി നടപ്പാക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കാനായുള്ള പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും മറ്റു നഗരങ്ങളിലും നടപ്പാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം തടയുക ലക്ഷ്യമിട്ട് അടുത്ത 50 വര്‍ഷത്തേക്ക് നടപ്പാക്കേണ്ട വികസന പദ്ധതികളുടെ രൂപരേഖ തയാറാക്കും. ഗ്രൗണ്ട് വികസനം, റെയില്‍വേ സ്റ്റേഷന്‍ പരിസര നവീകരണം, മാര്‍ക്കറ്റ് നവീകരണം തുടങ്ങിയവ ആലുവ നഗര അധികൃതര്‍ പ്രധാനമായും ലക്ഷ്യംവെക്കുന്നു. റെയില്‍വേസ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡും സന്ദര്‍ശിച്ച ബ്രിട്ടീഷ് സംഘത്തിനു മുന്നില്‍ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന അടിപ്പാത നിര്‍മിക്കണമെന്ന ആശയം ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ് സംഘത്തെ അറിയിച്ചു. പെരിയാര്‍ തീരത്ത് വിശാലമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ആലുവ മാര്‍ക്കറ്റും ശിവരാത്രി മണപ്പുറവും സംഘം സന്ദര്‍ശിച്ചു. പെരിയാറിനെ മാലിന്യത്തില്‍നിന്ന് മുക്തമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനെക്കുറിച്ച് നഗരസഭാ ചെയര്‍മാന്‍ സംഘവുമായി ചര്‍ച്ച നടത്തി. ഇന്‍റര്‍നാഷനല്‍ നെറ്റ്വര്‍ക് ഓഫ് ട്രഡിഷനല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് അര്‍ബന്‍ ഡിസൈന്‍ (ഇന്‍റ്ബൗ) എന്ന സ്ഥാപനത്തിലെ ബോര്‍ഡ് ട്രസ്റ്റിമാരായ ആലിറെസ സാഗേരിച്ചി, റോബോര്‍ട്ട് ആദം, ആര്‍കിടെക്ചര്‍ എക്സ്പെര്‍ട്ട് ലൂസിയന്‍ സ്റ്റിയില്‍, അറ്റ്കിന്‍സ് ഡയറക്ടര്‍ റോജര്‍ സാവേജ്, വാസിലിക്കി കാര്‍വ, സഞ്ജയ് തന്‍വാനി, രാജ് സുരേഷ്, ബ്രിട്ടീഷ് ഹൈകമീഷന്‍ സീനിയര്‍ റീജനല്‍ അഡൈ്വസര്‍ വിദ്യസൗന്ദരാജന്‍, മുഹമ്മദ് കാസിം എന്നിവരാണ് എത്തിയത്. അന്‍വര്‍സാദത്ത് എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ എം.ടി. ജേക്കബ്, വൈസ് ചെയര്‍പേഴ്സണ്‍ ലിസി എബ്രഹാം, സ്ഥിരംസമിതി അധ്യക്ഷന്‍ ഫാസില്‍ ഹുസൈന്‍, സി. ഓമന, കൗണ്‍സിലര്‍മാരായ ജെബിമത്തേര്‍ ഹിഷാം, ലത്തീഫ് പൂഴിത്തറ, ബിന്ദു അലക്സ് എന്നിവരാണ് സംഘത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.