മലപ്പുറം: മന്തുരോഗ പ്രതിരോധത്തിന്‍െറ ഭാഗമായി ജില്ലയിലെ 39.58 ലക്ഷം പേര്‍ക്ക് ഗുളിക വിതരണം ചെയ്യാന്‍ ജില്ലാ കലക്ടര്‍ കെ. ബിജുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഡിസംബര്‍ 14 മുതല്‍ 20 വരെയാണ് മന്തുരോഗ നിവാരണ പരിപാടി. പൊന്നാനി, താനൂര്‍ മേഖലകളിലാണ് രോഗബാധിതര്‍ കൂടുതലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക കാമ്പയിന്‍ നടത്തും. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരടങ്ങിയ 20,400 വളണ്ടിയര്‍മാര്‍ നേതൃത്വം നല്‍കും. സ്കൂളുകളും ഓഫിസുകളും കേന്ദ്രീകരിച്ച് ഗുളിക വിതരണം ചെയ്യും. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ഇടങ്ങളിലും ഗുളിക ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. രോഗബാധിതരും ഭക്ഷണം കഴിക്കാത്തവരും ഗുളിക കഴിച്ചാല്‍ അസ്വസ്ഥതകളുണ്ടാവാം. എന്നാല്‍, ഗുരുതര പ്രശ്നമുണ്ടാവില്ളെന്ന് അധികൃതര്‍ അറിയിച്ചു.ഡി.എം.ഒ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മര്‍ജ, ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ്. അനില്‍കുമാര്‍, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. പി.എം. ജ്യോതി, ടെക്നിക്കല്‍ അസി. എം. വേലായുധന്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ടി.എം. ഗോപാലന്‍, കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.