കൊടിയത്തൂര്‍: ഇരുവഴിഞ്ഞിപ്പുഴയിലൂടെ ഒഴുകുന്ന തെളിനീര്‍ മാതാവിന്‍െറ മുലപ്പാലിന് സമാനമാണെന്നും അത് മലിനമാക്കുന്ന മനസ്സ്നമുക്ക് സൃഷ്ടിക്കാനായത് പെറ്റമ്മയെ വൃദ്ധസദനത്തില്‍ കൊണ്ടത്തെിക്കുന്ന നമ്മുടെ സംസ്കാരത്തിലൂടെയാണെന്നും ഇരുവഴിഞ്ഞിപ്പുഴയില്‍ നീന്തിത്തുടുത്ത ബാല്യകാല ഓര്‍മകള്‍ അയവിറക്കിക്കൊണ്ട് എം.എന്‍. കാരശ്ശേരി അഭിപ്രായപ്പെട്ടു. ചെറുവാടി ഗവ. എച്ച്.എസ്.എസില്‍ സംഘടിപ്പിച്ച ഇരുവഴിഞ്ഞി എന്‍െറ നദി, എന്‍െറ ജീവന്‍ 12ാം വാര്‍ഡ് പ്രത്യേക ഗ്രാമസഭ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട മലനിരകളില്‍നിന്ന് പിറവിയെടുത്ത് ഒഴുകുന്ന ഇരുവഴിഞ്ഞി നാമോരുരുത്തരുടെയും നദിയാണെന്നും അത് നമ്മുടെ ജീവനാണെന്ന് മനസ്സിലാക്കി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സൈനബ ചാലില്‍ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം അശ്റഫ് കൊളക്കാടന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഷറീനാ സുബൈര്‍, ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡന്‍റ് ബഷീര്‍ പുതിയോട്ടില്‍, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സമിതി ചെയര്‍പേഴ്സണ്‍ മറിയം കുട്ടിഹസന്‍, ഇരുവഴിഞ്ഞി കര്‍മ സമിതി കണ്‍വീനര്‍ എന്‍.കെ. അശ്റഫ്, ഗ്രാമ പഞ്ചായത്ത് അംഗം സി.വി. ഖദീജ ടീച്ചര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി.പി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു. ഇരുവഴിഞ്ഞി പുഴയുടെയും കൈത്തോടായ എടപ്പറ്റ -കൂട്ടക്കടവ് കല്ലാംതോടിന്‍െറയും സംരക്ഷണത്തിനായി പി.എ. ബീരാന്‍കുട്ടി, യൂസുഫ് പാറപ്പുറത്ത്, കുറുവാടങ്ങല്‍ മുഹമ്മദ്, സി.കെ. കുഞ്ഞോയി മാസ്റ്റര്‍, മോയിന്‍ ബാപ്പു, കോമുക്കുട്ടി കൂട്ടക്കടവ്, കെ.വി. സുഹറ എന്നിവര്‍ ഭാരവാഹികളായി പ്രത്യേക കര്‍മസമിതിക്ക് രൂപംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.