സമരസമിതി നേതാവിനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

കഴക്കൂട്ടം: കാട്ടായിക്കോണം ജനകീയ സമരസമിതി നേതാവ് ശാസ്തവട്ടം സുരേഷിനെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഉളിയാഴ്ത്തിറ ആഹ്ളാദപുരം ശ്രീകൃഷ്ണ നിവാസില്‍ ധനു (26), പോത്തന്‍കോട് അയണിമൂട് ശ്രീജിത്ത് ഭവനില്‍ ശ്രീകാന്ത് (25) എന്നിവരാണ് പിടിയിലായത്. സുഹൃത്തിന്‍െറ സഹോദരിയെ സുരേഷിന്‍െറ ബന്ധു ശല്യംചെയ്യുന്നതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പിടിയിലായവര്‍ മൊഴിനല്‍കിയെങ്കിലും പൊലീസ് ചോദ്യംചെയ്യല്‍ തുടരുമെന്നാണ് സൂചന. സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് കഴക്കൂട്ടം സി.ഐ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.