വാട്സ് ആപ്പില്‍ എ ഡേ

മറൈൻ ഡ്രൈവിൽ ഈയിടെ നടന്ന കിസ് പരിപാടിയിൽ ശരിക്കും തോറ്റു പോയത് ആരാണ്? സംഘാടക൪ക്ക് എ ഗ്രേഡ് കിട്ടിയെന്നാണ് അവരുടെ സംസാരത്തിൽനിന്ന് മനസ്സിലാകുന്നത്. റോഡിൽ മാത്രമല്ല, പൊലീസ് വാഹനത്തിലും പൊലീസ് സ്റ്റേഷനിലും അവ൪ സമരം തുട൪ന്നു. പ്രതിഷേധക്കാരും അവരുടെ ലക്ഷ്യത്തിലത്തെി. കുരുമുളക് സ്പ്രേപോലും അവ൪ പ്രയോഗിച്ചു. ചില്ലറ സംഘ൪ഷം ഉണ്ടാക്കാനും ചാനലുകളിൽ നിറയാനും അവ൪ക്കായി.
പൊലീസിൻെറ സ്ഥിതിയോ? പലപ്പോഴും അവ൪ക്ക്  ഉത്തരം മുട്ടി. കിസുകാരെ നോക്കണോ, പ്രതിഷേധക്കാരെ നോക്കണോ? ആരായാലും വഴി തെറ്റുന്ന കേസ്. സമരം അധിക സമയം നോക്കിനിന്നാൽ പണിപോകുന്ന കേസാണ്. എന്തു ചെയ്യും? ഇതൊക്കെയും ചാനലായ ചാനലുകൾ നാട്ടുകാരെ കാണിക്കുകയാണ്. ലാത്തിയടി നടന്നു എന്നത് ശരിയാണ്. ഒറ്റ അടിയും കിസുകാ൪ക്ക് കിട്ടിയില്ല. പക്ഷേ, ചക്കിന് വെച്ചത് കൊക്കിനല്ല, ചാനലുകാ൪ക്കാണ് കിട്ടിയത്.
ഇത്തരം സമരം ആദ്യമായാണല്ളോ. വേണ്ടത്ര മുന്നൊരുക്കങ്ങളൊന്നും പൊലീസ് നടത്തിയില്ല. അതാണ് കൺമുമ്പിൽ കിസ് സമരത്തിൽ പങ്കെടുത്തിട്ടും അവ൪ക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയത്. സാധാരണ സമരമാണെങ്കിൽ ലാത്തിയടി, വെള്ളം ചീറ്റൽ, വിരട്ടൽ എന്നിങ്ങനെ പതിവ് മുറകൾ മതിയായിരുന്നു. പൊലീസ് വകുപ്പിൽ ഇതിന് ആയുധമൊന്നും കണ്ടത്തെിയില്ളെന്നാണ് കേൾവി. ഫലമോ, മറൈൻ ഡ്രൈവിലെ മാഹാത്മ്യം വാട്സ് ആപ്പിൽ വൈറലായി, ചെങ്കണ്ണ് രോഗം പോലെ പടരുകയാണത്രേ. ആഗോള ചാനലുകാ൪വരെ കേരളത്തെ നോട്ടമിട്ടു. നാളെ ലോക കിസ് മത്സരം കൊച്ചിയിൽ അരങ്ങേറിയാൽ അദ്ഭുതപ്പെടേണ്ടതില്ല.
 മറൈൻ ഡ്രൈവിലെ കിസ് പരിപാടിക്ക് കാരണം കോഴിക്കോട് നടന്ന ഹോട്ടൽ ആക്രമണമാണ്. ജയ്ഹിന്ദ് ചാനലിലാണ് വാ൪ത്ത വന്നത്. കുട്ടികൾക്ക് ഇടപഴകാൻ ഇടം കൊടുക്കുന്നു എന്നാണ് പരാതി. അപ്പോൾ ഭാരത് മാതാ കീ ജയ് മുഴങ്ങി. മോദിയുടെ ആളുകൾ അവിടം തൂത്തുവാരാനുള്ള പുറപ്പാടാണ്. എവിടെ പോകുമ്പോഴും ഇപ്പോൾ ചാനലുകാ൪ വേണമല്ളോ. അവരെയും കൂട്ടി. കലാപരിപാടി കഴിഞ്ഞപ്പോൾ ഭാരവാഹികൾ ചാനലുകാരെ കൂട്ടാതെ മുങ്ങി. മൊബൈൽപോലും ഓഫ്.
പ്രതികൾക്കായി നടക്കാവിലെ പൊലീസുകാ൪  നടന്നു മടുത്തു. ഒടുവിൽ സി.ഐയും സംഘവും തിരൂരിൽനിന്നാണ് മുഖ്യ പ്രതിയെ ആപ്പിലാക്കിയത്. ഇതിന് സഹായിച്ചതോ നമ്മുടെ വാട്സ് ആപ്. തീവണ്ടിയിൽ യുവമോ൪ച്ചക്കാരനൊപ്പം കൂടിയ പൊലീസുകാ൪ സന്ദേശം കൈമാറിയത് ആപിലൂടെ. ആരുമറിഞ്ഞില്ല ഈ ഓപറേഷൻ. നല്ല വാട്സുള്ള ആപ് തന്നെ ഇത്. ഈ പൊലീസ് സ്റ്റേഷൻെറ ഐശ്വര്യം വാട്സ് ആപ് എന്ന് കൂടിയാവാം.
ഇത് വൈറലായി പടരാനിടയില്ല.  ബാക്ടീരിയപോലുമാകില്ല. നേരത്തെ പറഞ്ഞ രക്തരഹിത വിപ്ളവമൊന്നുമല്ലല്ളോ ഇത്.
കുറച്ചുമുമ്പ് സിവിൽ പൊലീസുകാരൻ വാട്സ് ആപിൽ കുടുങ്ങിയ കാര്യം ഓ൪മയിൽ കാണും. ടിയാൻ  മുഖ്യമന്ത്രിയെ അപമാനിക്കാൻ വാട്സ് ആപിൽ ചില കുതന്ത്രങ്ങൾ ചെയ്തു എന്നാണ് കേസ്. സോളാറാണ് വിഷയം. പൊലീസിൽ പണി എടുക്കുമ്പോഴാണ് വാട്സ് ആപിൽ പണിതത്. നല്ല ചൂടുള്ള വിഷയം. കെട്ടിയ മരത്തോടുതന്നെ കുത്തിയാൽ എന്തുചെയ്യും? ഒടുവിൽ ഇയാൾ സ൪വീസിന് പുറത്തുനിൽപാണ്.
 ആരായാലും ആപ്പിൽ എ ഡേ!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.