വാഷിങ്ടൺ: നഗരപ്രദേശങ്ങളിൽ സ്ഥലവും ദിശയും അടക്കമുള്ള വിവരങ്ങൾ ശേഖരിച്ച് പറഞ്ഞുതരുന്ന ഹെഡ്സെറ്റ് മൈക്രോസോഫ്റ്റ് വികസിപ്പിച്ചു. വിൻഡോസ് ഫോണുകളിലാണ് ഹെഡ്സെറ്റിൻെറ പ്രവ൪ത്തനം. പ്രവ൪ത്തനം തുടങ്ങുമ്പോൾ ഉപകരണത്തിലെ കാമറ പരിസരം ത്രീഡി സ്കാൻ നടത്തും. ബസ്സ്റ്റോപ്പിലും മറ്റുമുള്ള മുന്നറിയിപ്പുകൾ പിടിച്ചെടുത്ത് നി൪ദേശങ്ങൾ നൽകും. ലണ്ടനിൽ ഷോപ്പിങ്ങിനും ബസ്, തീവണ്ടി യാത്രകൾക്കും അടക്കം ഉപയോഗിച്ചായിരുന്നു ഹെഡ്സെറ്റ് പരീക്ഷിച്ചത്. ഗൈഡ് ഡോഗ്സ് എന്ന കാരുണ്യ പ്രവ൪ത്തന സംഘടനയാണ് ഹെഡ്സെറ്റ് വികസിപ്പിക്കാൻ ചുക്കാൻ പിടിച്ചത്. കാഴ്ചക്കുറവുള്ളവ൪ക്കും സ്ഥലപരിചയം കുറവുള്ള സാധാരണക്കാ൪ക്കും ഹെഡ്സെറ്റ് സഹായകമാകുമെന്ന് ഗൈഡ് ഡോഗ്സ് ഗവേഷണ വിഭാഗം തലവൻ പറയുന്നു. നിലവിൽ വിപണിയിലുള്ള ഇത്തരത്തിലൊരു ഹെഡ്സെറ്റിൻെറ പരിഷ്കരിച്ച പതിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.