മാഞ്ഞാലി ജലോത്സവം: ജിബി തട്ടകന്‍ ജേതാവ്

പറവൂര്‍: തേലത്തുരുത്ത് ചിന്ത തിയറ്റേഴ്സ് സംഘടിപ്പിച്ച അഞ്ചാമത് മാഞ്ഞാലി ജലോത്സവത്തില്‍ കെടാമംഗലം ബോട്ട് ക്ളബിന്‍െറ ഷിബു ക്യാപ്റ്റനായ ജിബി തട്ടകന്‍ ഓടി ഒന്നാംസ്ഥാനം നേടി. പൊയ്യ വാസുകി ബോട്ട് ക്ളബിന്‍െറ അനീഷ് ക്യാപ്റ്റനായ ശ്രീഭദ്രക്കാണ് രണ്ടാംസ്ഥാനം. ചെറുവള്ളങ്ങളുടെ മത്സരത്തില്‍ കെടാമംഗലം കലാശാലയുടെ പൊഞ്ഞനത്തമ്മ ഒന്നാംസ്ഥാനവും ചെറായി സി.ബി.സിയുടെ തലക്കാട്ടമ്മ രണ്ടാംസ്ഥാനവും നേടി. ഓടി വള്ളങ്ങളില്‍ മികച്ച അമരക്കാരനായി ജിബി തട്ടകനിലെ അഖിലിനെയും മികച്ച തുഴക്കാരനായി സുബ്രഹ്മണ്യനെയും തെരഞ്ഞെടുത്തു. ചെറുവള്ളങ്ങളില്‍ മികച്ച അമരക്കാരനായി പൊന്നനത്തമ്മയിലെ ഷാജിയെയും മികച്ച തുഴക്കാരനായി ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു. ചെങ്ങമനാട് എസ്.ഐ പി.വി. ലൈജുമോന്‍ സമ്മാനവിതരണം നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ എ.എം. യൂസുഫ് മത്സരം ഉദ്ഘാടനം ചെയ്തു. വി.എസ്. ഷഡാനന്ദന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബി.സി. സതീഷ്ലാല്‍ അധ്യക്ഷത വഹിച്ചു. പി.എസ്. ഷൈല, പി.ഒ. സുരേന്ദ്രന്‍, എം.എം. റഷീദ്, ഫാ. ഇഗ്നേഷ്യസ് അജി, കെ.ഒ. സുന്ദരേശന്‍, ടി.കെ. ദിലീപ്കുമാര്‍, എം.ബി. ജിജിമോന്‍, ചുങ്കത്ത് ജ്വല്ലറി മാനേജര്‍ മധു, ബി.കെ. സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വിദ്യാഭ്യാസ പുരസ്കാരങ്ങളും വിതരണം ചെയ്തു. ജലോത്സവം കാണാനത്തെിയവര്‍ക്കെല്ലാം വള്ളസദ്യയും നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.