കാലടി: മലയാറ്റൂര്‍ വനമേഖലയില്‍ വീണ്ടും പുലി പശുക്കിടാവിനെ കൊന്നുതിന്നു. കാരക്കാട് ചെക് പോസ്റ്റിന് സമീപത്തെ കല്ളേക്കാട് താണിക്കപ്പറമ്പില്‍ സന്തോഷിന്‍െറ റബര്‍ തോട്ടത്തിലാണ് പശുക്കിടാവിനെ ചത്തനിലയില്‍ ഞായറാഴ്ച രാവിലെ കണ്ടത്തെിയത്. കുന്നിലങ്ങാടി തെക്കുംപുറം മാര്‍ട്ടിന്‍െറ കിടാവാണ് ചത്തത്. പിന്‍വശത്തെ കാലുകളിലെ മാംസം തിന്നുതീര്‍ത്തു. പുല്ല് തിന്നാന്‍ പോകുന്ന പശുക്കളെ കൊല്ലുന്നത് പതിവായതോടെ ഈ ഭാഗത്ത് വനംവകുപ്പ് ഇരുമ്പുകൂട് സ്ഥാപിച്ചതാണ്. കഴിഞ്ഞ ദിവസം കാരക്കാടുനിന്ന് എട്ടുകിലോമീറ്ററോളം ദൂരമുള്ള കണ്ണിമംഗലത്ത് സമാന രീതിയില്‍ പശുവിനെ കൊന്നതിനത്തെുടര്‍ന്ന് ഇരുമ്പുകൂട് കാരക്കാടുനിന്ന് മാറ്റി കണ്ണിമംഗലത്ത് വെക്കുകയും മൂന്നുവയസ്സുള്ള പുള്ളിപ്പുലി കെണിയില്‍ കുടുങ്ങുകയും ചെയ്തിരുന്നു. ഇല്ലിത്തോട് എവര്‍ഗ്രീന്‍ ഭാഗത്ത് ഒന്നാം ബ്ളോക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ആറോളം പശുക്കളെ പുലി കൊന്നുതിന്നിരുന്നു. മേഖലയിലെ വിവിധ റോഡുകളിലൂടെ പുലര്‍ച്ചെ വാഹനമോടിക്കുന്നവര്‍ ഒന്നിലേറെ പുലികള്‍ റോഡിന് വട്ടംചാടി പോകുന്നത് കാണാറുണ്ടെന്ന് പറയുന്നുണ്ട്. പശുവിനെ കൊന്ന സ്ഥലത്ത് ഇരുമ്പുകൂട് വെക്കുമെന്നും വളര്‍ത്തുമൃഗങ്ങളെ കാട്ടില്‍ മേയാന്‍ വിടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ഫോറസ്റ്റ് റേഞ്ചര്‍ എസ്. ജയന്തകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.