തിരുവമ്പാടി റബര്‍ എസ്റ്റേറ്റ് : കളനാശിനി പ്രയോഗിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

തിരുവമ്പാടി: തിരുവമ്പാടി റബര്‍ എസ്റ്റേറ്റില്‍ കാട് നശിപ്പിക്കാന്‍ കളനാശിനി പ്രയോഗിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. ഞായറാഴ്ച രാവിലെയാണ് വാപ്പാട്ട് സ്നേഹ സ്വാശ്രയ സംഘം പ്രവര്‍ത്തകരും മറിയപ്പുരം പ്രദേശവാസികളും ചേര്‍ന്ന് കളനാശിനി തളിക്കുന്നത് തടഞ്ഞത്. സംഭവമറിഞ്ഞ് തിരുവമ്പാടി പൊലീസും സ്ഥലത്തത്തെിയിരുന്നു. കഴിഞ്ഞ ദിവസമാണ് റബര്‍ മരങ്ങള്‍ക്കിടയിലെ കാട് നശിപ്പിക്കാനായി കളനാശിനി തളിക്കാന്‍ തുടങ്ങിയത്. കരാറടിസ്ഥാനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു മരുന്ന് തളിച്ചിരുന്നത്. മാരകമായ കളനാശിനിയുടെ പ്രയോഗം പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. ഏക്കര്‍ കണക്കിന് വരുന്ന റബര്‍ തോട്ടങ്ങളില്‍ തളിക്കുന്ന മരുന്ന് സമീപത്തെ ജലാശയങ്ങളിലേക്കും നീര്‍ത്തടങ്ങളിലേക്കും ഒഴുകിയത്തെുന്നത് ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ട്. തിരുവമ്പാടി റബര്‍ എസ്റ്റേറ്റില്‍ കളനാശിനി പ്രയോഗിക്കാനുള്ള ശ്രമം ഒരു വര്‍ഷം മുമ്പും നാട്ടുകാര്‍ തടഞ്ഞിരുന്നു. അന്ന് പൊലീസ് ഇടപെടലിനെ തുടര്‍ന്ന് റബര്‍ കമ്പനി കളനാശിനി തളിക്കുന്നത് നിര്‍ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.